Top News

ഉദുമ പഞ്ചായത്ത് ബജറ്റ് 2023- 24: കാർഷിക മേഖലയ്ക്കും സുചിത്വത്തിനും മാലിന്യ സംസ്ക്കരണത്തിനും മുൻതൂക്കം നൽകും

ഉദുമ: 2023-24 വർഷത്തേക്കുള്ള ഉദുമ ഗ്രാമ പഞ്ചായത്ത്‌ ബജറ്റിൽ കാർഷിക മേഖലയ്ക്കൊപ്പം 'സുൽത്താൻ ബത്തേരി മോഡൽ' ക്ളീൻ ഉദുമ പദ്ധതിയിലൂടെ സുചിത്വത്തിനും മാലിന്യസംസ്കരണത്തിനും മുൻ തൂക്കം നൽകും. നാടിന്റെ മൊത്തം സൗന്ദര്യവൽക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.[www.malabarflash.com]

 കാർഷിക മേഖല സമ്പന്നമാക്കുന്നതിന് ആഗ്രോ ക്ലിനിക് സ്ഥാപിക്കും. കുടുംബശ്രീയെ കൂടി പങ്കാളികളാക്കി ശുദ്ധമായ നാടൻ പാൽ വീടുകളിൽ എത്തിക്കാൻ ക്ഷീര സൊസൈറ്റിക്ക് രൂപം നൽകും. നാട്ടിലെ ധന സ്രോതസിന്റെ നട്ടെല്ലായ പ്രവാസികൾക്കായി ടുറിസം മേഖല, ചെറുകിട വ്യവസായം, ആരോഗ്യ മേഖലകളിൽ പ്രത്യേക പാക്കേജുകൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

32,10,79,566 രൂപ പ്രതീക്ഷിത വരവും 31,03,35,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ അവതരിപ്പിച്ചത്. 

ഉദുമ കുടുംബാരോഗ്യ കേന്ദ്രം വിപുലപ്പെടുത്താനുള്ള പ്രാരംഭ നടപടിക്കായി 20,00,000 രൂപയും കാപ്പിൽ ബീച്ച് കേന്ദ്രീകരിച്ച് ടൂറിസം ഹബ്ബ് രൂപീകരിക്കാനും മിനി ചിൽഡ്രൻസ് പാർക്ക്‌ അടക്കമുള്ള തട്ടുകട കോംപ്ലക്സിനും തുക വകയിരുത്തിയിട്ടുണ്ട്. യഥാർത്ഥ ഉദുമയെ പുറംലോകമറിയിക്കാൻ ഡോക്യുമെന്ററി സിനിമയും ഉദുമ ഫെസ്റ്റ് സാംസ്‌കാരികോത്സവവും നാടൻ കലാ അക്കാദമിയും തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്.


വിവിധ മേഖലകൾക്കായി വകയിരുത്തിയ തുക :കാര്‍ഷികമേഖല -90,00,000,
ആരോഗ്യമേഖല- 1,10,00,000, ഭവന നിര്‍മ്മാണം - 5,00,00,000, കുടിവെളളം, ശുചിത്വം -1,30,00,000,  പട്ടികജാതി പട്ടികവര്‍ഗ്ഗക്ഷേമം - 45,00,000, റോഡ് -2,30,00,00, വിദ്യാഭ്യാസ മേഖല -50,00,000, മത്സ്യമേഖല -20,00,000, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവര്‍ക്കുളള പരിപാടികൾ-40,00,000, വനിതാ-ശിശുക്ഷേമം -65,00,000, വയോജനക്ഷേമം -15,00,000, അഗതിക്ഷേമം-5,00,000, സ്പോര്‍ട്സ്- യുവജനക്ഷേമം–12,00,000,
കലാ സാംസ്ക്കാരികം –6,00,000, ടൂറിസം – 8,00,000, ആസ്തി സംരക്ഷണം–37,10,000, ക്ഷീരവികസനം -22,00,000, മൃഗസംരക്ഷണം -31,00,000, ദാരിദ്ര്യലഘൂകരണം –5,00,00,000, പ്രവാസി പുനർ വിന്യാസം -5,00,000.

ബജറ്റ് അവതരണയോഗത്തിൽ പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി.
ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ പി. കുമാരൻ നായർ, മുൻ പ്രസിഡന്റ് കെ. എ. മുഹമ്മദാലി, സെക്രട്ടറി പി. ദേവദാസ്, എസ്. റെജിമോൻ, വി ആർ വിദ്യാസാഗർ, കെ.സന്തോഷ് കുമാർ, വിനായക പ്രസാദ്, പാറയിൽ അബൂബക്കർ, പി. കെ.മുകുന്ദൻ, പാലക്കുന്നിൽ കുട്ടി, സാഹിറ റഹ്മാൻ, അഷ്റഫ്, ഡോ. മുഹമ്മദ്, നാണുകുട്ടൻ, ചന്ദ്രബാബു, ജഗദീഷ് ആറാട്ട്കടവ്
യൂസഫ്, വിനോദ് വെടിത്തറക്കാൽ, സനൂജ സൂര്യപ്രകാശ്, ജയന്തി അശോകൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post