Top News

മതിലിന് പുറത്ത് നിന്ന് ലഹരി വസ്തുക്കൾ വലിച്ചെറിയൽ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ

കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘം പിടിയിൽ. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാർ, മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത്. ജയിലിനകത്തേക്ക് ബീഡിക്കെട്ട് വലിച്ചെറിയുന്നതിനിടെ പിടിയിലാവുകയായിരുന്നു.[www.malabarflash.com] 

ഇവർ ജയിലിനകത്തേക്ക് വലിച്ചെറിഞ്ഞ 120 പാക്കറ്റ് ബീഡിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേയും സമാനമായ രീതിയിൽ ജയിലിനകത്തേക്ക് ലഹരി വസ്തുക്കൾ വലിച്ചെറിയുന്നതായി പരാതിയുണ്ടായിരുന്നു. ഇതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

പ്രതികൾ ലഹരി വലിച്ചെറിയുന്നത് കണ്ട ജയിലധികൃതർ ടൗൺ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഹരി വലിച്ചെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post