Top News

ഇന്‍സ്റ്റഗ്രാം പരിചയം, വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്നിറക്കി കൊണ്ടുവന്ന് പീഡിപ്പിച്ചു; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച സംഭവത്തില്‍ യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.[www.malabarflash.com]


കൊല്ലം പനയം കുഴിവാരത്ത് സിബു (19), പാലക്കാട് പെരിയന്‍കുളം ചക്കാന്തറ പാലശ്ശേരി ആദര്‍ശ് (20), വൈക്കം ചെമ്മനത്തുകര ഐ.എച്ച്.ഡി.പി. കോളനിയില്‍ ധന്യ (25) എന്നിവരെയാണ് വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍പോറ്റിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന് പീഡനത്തിന് ഒത്താശ ചെയ്തത് പ്രതികളായ ആദര്‍ശും ധന്യയുമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Post a Comment

Previous Post Next Post