Top News

കേരള-കർണാടക അതിർത്തിയിൽ കാട്ടാന ആക്രമണം; രണ്ട് പാൽ സൊസൈറ്റി ജീവനക്കാർ കൊല്ലപ്പെട്ടു

സുള്ള്യ: കേരള കർണാടക അതിർത്തിയായ സുള്ള്യ കടമ്പയിൽ കാട്ടാനയുടെ അക്രമത്തിൽ രണ്ടുപേർ മരിച്ചു.പാൽ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലർച്ചയാണ് സംഭവം.[www.malabarflash.com]


പേരെടുക പാൽ സൊസൈറ്റിക ലെ ജീവനക്കാരാണ് ഇരുവരും. രഞ്ജിതയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രമേശ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടിലിറങ്ങുന്ന കാട്ടാനയെ തുരുത്തുന്നതിൽ വനം വകുപ്പിൻ്റെ ഭാഗത്തുണ്ടാവുന്ന വീഴ്ചയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പുലർച്ചെ പാൽ സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന രഞ്ജിതയെ കാട്ടാന ആക്രമിക്കുകയായിരുന്നു, രഞ്ജിതയുടെ കരച്ചിൽ കേട്ട് രക്ഷപ്പെട്ടുത്താനെത്തിയ രമേശ് റായിയെയും കാട്ടാന ആക്രമിച്ചു. രമേഷ് റായി സംഭവ സ്ഥലത്ത് വെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.

Post a Comment

Previous Post Next Post