ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസംതോറും കഴിച്ചു വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 36 ാം വാര്‍ഷികം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ വിപുലമായ പരിപാടികളോടെ നടക്കും.31 ഞായറാഴ്ച അസര്‍ നിസ്‌കാരത്തിന് ശേഷം സ്വാഗത സംഘം ചെയര്‍മാന്‍ അഹമ്മദ് കബീര്‍ പതാക ഉയര്‍ത്തും. സിയാറത്തിന് സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍ ലക്ഷദ്വീപ് നേതൃത്വം നല്‍കും.[www.malabarflash.com]
ജമാഅത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എരോല്‍ ഖത്തീബ് അഷ്‌റഫ് ജൗഹരി എരുമാട്, ശിആറുല്‍ ഇസ്‌ലാം മദ്രസ്സ സദര്‍ മുഅല്ലിം ഹുസൈന്‍ ഹിമമി ആശംസകള്‍ അര്‍പ്പിക്കും. ജമാഅത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് മുല്ലച്ചേരി സ്വാഗതവും സ്വാഗത സംഘം കണ്‍വീനല്‍ ഷെരീഫ് കെ.എം. നന്ദിയും പറയും.
ജൂലൈ 31, ആഗസ്റ്റ് 01, 03 തീയ്യതികളില്‍ രാത്രി 9 മണിക്ക് ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, അഷ്‌റഫ് ജൗഹരി എരുമാട്, പേരോട് മുഹമ്മദ് അസ്ഹരി എന്നവര്‍ മതപ്രഭാഷണം നടത്തും.
ആഗസ്റ്റ് 02 ചൊവ്വാഴ്ച രാത്രി 9 മണിക്ക് സയ്യിദ് ത്വാഹ തങ്ങള്‍ പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബുര്‍ദ മജ്‌ലിസില്‍ ഷുക്കൂര്‍ ഇര്‍ഫാനി ചെമ്പിരിക്ക, റഹൂഫ് അസ്ഹരി ആക്കോട്, ഷാഹീന്‍ ബാബു, റാഫി ഹസ്‌റത്ത് , നാസിഫ് കാലിക്കറ്റ് തുടങ്ങിവര്‍ സംബന്ധിക്കും
ആഗസ്റ്റ് 04 ന് രാത്രി 9 മണിക്ക് സയ്യിദ് യു.കെ. മീര്‍ മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്വലാത്ത് മജ്‌ല്‌സും കൂട്ടുപ്രാര്‍ത്ഥനയോടെ പരിപാടി സമാപിക്കും
Post a Comment