NEWS UPDATE

6/recent/ticker-posts

എല്ലാവരും കൃഷിയിലേക്ക്; എല്ലായിടത്തും കൃഷി, മാങ്ങാട് വയലിൽ കൃഷിയിറക്കിയത് 20 ഏക്കറിൽ

ഉദുമ: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് 'എല്ലാവരും കൃഷിയിലേക്ക്,
എല്ലായിടത്തും കൃഷി' എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ തുടക്കം നാട്ടിലെ ഉത്സവമായി.[www.malabarflash.com]


ഉദുമ ലേബർ കോൺട്രാക്ട് സൊസൈറ്റി പാട്ടത്തിനെടുത്ത മാങ്ങാട്ടെ 20 ഏക്കർ വയലിൽ നെൽകൃഷിക്ക് വിത്ത് വിതച്ചുകൊണ്ട് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. മുതിർന്ന കർഷകരായ എം. കൊട്ടൻ, മുഹമ്മദ്‌കുഞ്ഞി, വിശാലാക്ഷി എന്നിവരെ കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ.വീണാറാണി ആദരിച്ചു. കാസർകോട് കൃഷി ഡെപ്യുട്ടി ഡയറക്ടർ ഇൻ ചാർജ് കെ.എൻ. ജ്യോതികുമാരി, ഉദുമ കൃഷി
ഓഫീസർ കെ.നാണുക്കുട്ടൻ,ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എം.കെ.വിജയൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ബീവി, പി. സുധാകരൻ, സൈനബ അബൂബക്കർ, അംഗങ്ങളായ ടി. നിർമല, എ. സുനിൽ കുമാർ, കെ.വിനയകുമാർ, കസ്തുരി ബാലൻ, ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ് പി. കുമാരൻ നായർ, കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് എസ്. അഞ്ജു, ഗോപാലകൃഷ്ണൻ മാങ്ങാട്, സനുജ, രത്നാകരൻ ബാര, എം. എച്ച്. മുഹമ്മദ്‌കുഞ്ഞി, ബാലകൃഷ്ണൻ ബാര എന്നിവർ പ്രസംഗിച്ചു . മാങ്ങാട് ജംഗ്ഷനിൽ നിന്ന് വയലിലേക്ക് വിളംബര ഘോഷയാത്രയും നടത്തി.

Post a Comment

0 Comments