Top News

കമിതാക്കളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി പ്രചരിപ്പിക്കല്‍: രണ്ടുപേര്‍ അറസ്റ്റില്‍

തലശ്ശേരി: തലശ്ശേരിയിലെ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്പാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. കമിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവര്‍ക്കും പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചു.

പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പോലീസ് നടപടി. പാര്‍ക്കില്‍ രഹസ്യമായി സംഗമിക്കുന്ന നിരവധിപേരുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചിത്രീകരിച്ചതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് മൂന്നുപേര്‍ അറസ്റ്റിലായത്.

പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെമുതല്‍ ചിലര്‍ പാര്‍ക്കിലെത്തുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവിടെനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചില അശ്‌ളീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ അപ്ലോഡ് ചെയ്തവരെക്കുറിച്ചുള്ള വിവരം പോലീസ് ശേഖരിച്ചു.

Post a Comment

Previous Post Next Post