NEWS UPDATE

6/recent/ticker-posts

കുടുംബ ഭദ്രത സമൂഹ പുരോഗതിക്ക് അനിവാര്യം: ഡോ. ദേവര്‍ശോല അബ്ദുല്‍ സലാം മുസ്‌ലിയാര്‍

പുത്തിഗെ: ഭദ്രമായ കുടുംബാന്തരീക്ഷം സമാധാനപൂര്‍ണമായ സമൂഹ സൃഷ്ടിക്ക് അനിവാര്യമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ദേവര്‍ശോല അബ്ദുല്‍ സലാം മുസ്‌ലിയാര്‍.[www.malabarflash.com]


മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ ഉറൂസ് മുന്നോടിയായി നടന്ന പ്രാര്‍സ്ഥാനിക എക്‌സ്‌ക്യുട്ടീവ് ഫാമിലി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. 

രക്ഷിതാക്കള്‍ക്കിടയിലെ ഊഷ്മളത നല്ല മക്കള്‍ വളര്‍ന്ന് വരാന്‍ ആവശ്യമാണ്. മാതാപിതാക്കളുടെ ശരിയായ പരിചരണം ലഭിക്കാത്ത കുട്ടികളാണ് സാമൂഹിക വിരുദ്ധ കൂട്ടുകെട്ടില്‍ അകപ്പെടുന്നത്. സീരിയലുകളുടേയും സാമൂഹിക മാധ്യമങ്ങളുടേയും തെറ്റായ സന്ദേശങ്ങള്‍ പുതുതലമുറയെ ധാര്‍മികമായി നശിപ്പിക്കുന്നു. സുന്നി പ്രാസ്ഥാനിക കുടുംബം, മഹല്ല് തലങ്ങളില്‍ നടക്കുന്ന മഹല്ല് കൂട്ടങ്ങള്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കുമെന്നും അദ്ധേഹം പറഞ്ഞു.

ഫാമിലി മീറ്റിന് തുടക്കം കുറിച്ച് നടന്ന അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയർമാൻ പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജന.സെക്രട്ടറി ബി .എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. 

എസ്.വൈ.എസ് ജില്ല സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, എസ്.ജെ.എം ജില്ല പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി, എസ്.എം.എ ജില്ല സെക്രട്ടറി വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി പ്രസംഗിച്ചു. 

സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സി.എല്‍ ഹമീദ്, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഫാറൂഖ് പൊസോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍ക്ക് കരീം ജൗഹരി, ഷംസീര്‍ സൈനി നേതൃത്വം നല്‍കി.

സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി നേത്യത്വം നല്‍കി.  അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതവും  ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments