കുമ്പള വീരവിട്ടല ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചന്ദ്രഹാസ-വനജാക്ഷി ദമ്പതികളുടെ മകളും മംഗളുരുവിലെ സ്വകാര്യ കോളജിൽ പി.യു.സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ(17) യുടെ മരണവുമായി ബന്ധപ്പെട്ടാണ് ബീജാപ്പൂരിലെ വിശാൽ റാത്തോഡി (19)നെയാണ് അറസ്റ്റ് ചെയ്തത്.
കുമ്പള ഇൻസ്പെക്ടർ പി.പ്രമോദിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. സ്നേഹയുടെ സഹപാഠിയായിരുന്നു വിശാൽ. സെപ്റ്റംബർ 17-നാണ് സ്നേഹയെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്നേഹയുടെ മൊബൈൽഫോണിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.
0 Comments