ഉദുമ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വെച്ച് രണ്ട് കോടി 72ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബാങ്കിന്റെ ഉദുമ ബ്രാഞ്ചിലാണ് 13 പേര്‍ വ്യത്യസ്ഥ ഘട്ടങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.[www.malabarflash.com]
ഉദുമ, ബേക്കല്‍ , കളനാട് സ്വദേശികളായ മുഹമ്മദ് സുഹൈര്‍, ഹസന്‍, റുഷൈദ്, അബ്ദുള്‍ റഹീം, എം. അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന്‍ ജഷീദ്, മുഹമ്മദ് ഷഹമത്ത് , മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാന്‍, മുഹമ്മദ് ഹാഷിം, ഹാരിസുള്ള എന്നിവരാണ് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കില്‍ നിന്നും പണം തട്ടിയത്.
2020 ജൂണ്‍ മാസം മുതലാണ് ഇത്രയും തുകയുടെ തട്ടിപ്പ് നടന്നത്.
ഓഡിറ്റിംഗ് സമയത്ത് സ്വര്‍ണ്ണം മേലധികാരികള്‍ ലോക്കറില്‍ നിന്നും പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ബേങ്ക് ഉദുമ ശാഖ മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post a Comment