Top News

സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ ഏഴ് കോവിഡ് രോഗികള്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ ഏഴ് പേരെ പോലീസ് പിടികൂടി. ദമ്മാം, അബ്‍ഖൈഖ്, അല്‍ ഹസ, അല്‍ഖോബാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ പോലീസ് പിടികൂടിയത്.[www.malabarflash.com]

കോവിഡ് സ്ഥിരീകരിച്ച ശേഷവും നിയന്ത്രണങ്ങളൊന്നും പാലിക്കാതെ ഇവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു.

ക്വാറന്റീന്‍ ലംഘനത്തിന് സൗദി അറേബ്യയില്‍ രണ്ട് വര്‍ഷം തടവോ രണ്ട് ലക്ഷം റിയാല്‍ പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത് ഇരട്ടിയാവുകയും ചെയ്യും. 

പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷ് കൈമാറിയതായി പൊലീസ് വക്താവ് ലഫ്. കേണല്‍ മുഹമ്മദ് ബിന്‍ സഹര്‍ അല്‍ ഷെഹ്‍രി അറിയിച്ചു.

Post a Comment

Previous Post Next Post