Top News

ബാലകൃഷ്ണന്‍ പെരിയ ഉദുമയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കാസറകോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന ഉദുമയില്‍ ബാലകൃഷ്ണന്‍ പെരിയയെ കളത്തിലിറക്കി കോണ്‍ഗ്രസ്സ്.
സിഎച്ച് കുഞ്ഞമ്പുവാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, എ. വേലായുധനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.[www.malabarflash.com]


കാഞ്ഞങ്ങാട് പി.വി.സുരേഷാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി.



ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കൊമൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ മുല്ലപ്പളളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചുത് യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍. 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് വരെയുള്ള 15 പേര്‍, 70ന് മുകളിലുള്ള മൂന്ന് പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പ്രായം.

Post a Comment

Previous Post Next Post