Top News

ജില്ലയില്‍ 368 യൂണിറ്റുകളില്‍ എസ് വൈ എസ് പാഠശാലയൊരുങ്ങുന്നു; പ്രഖ്യാപനമായി


കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) കാസര്‍കോട് ജില്ലയിലെ 368 യൂണിറ്റുകളില്‍ പാഠശാലകളൊരുക്കുന്നു. പ്രസ്ഥാനത്തിന്റെ ആദര്‍ശം, നയനിലപാടുകള്‍, സാന്ത്വന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നാം കര്‍മ ഗേദയില്‍ എന്ന വിഷയത്തിലുള്ള പഠന ക്ലാസ്സുകള്‍ പാഠശാലയില്‍ നടക്കും. സംഘടനയുടെ പുതിയ ഡയറക്ടറേറ്റ് സംവിധാനത്തെക്കുറിച്ച് പരിശീലനമുണ്ടാകും.[www.malabarflash.com]

ജില്ലയിലെ ഒമ്പത് സോണ്‍ എസ് വൈ എസ് സാരഥികളാണ് സര്‍ക്കിള്‍ കമ്മറ്റികളുടെ സഹകരണത്തോടെ പാഠശാലകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എസ് വൈ എസില്‍ അംഗത്വമെടുത്ത മുഴുവനാളുകള്‍ക്കും ഇതു വഴി പരിശീലനം ലഭിക്കും. 

പാഠശാല പദ്ധതിയുടെ ജില്ലാതല പ്രഖാപനം പുത്തിഗെ മുഹിമ്മാത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി നിര്‍വ്വഹിച്ചു. സംഗമം എസ് വൈ എസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫൈനാന്‍സ് സെക്രട്ടറി കരീം ദര്‍ബര്‍കട്ട, സെക്രട്ടറിമാരായ അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക, ബി കെ അഹ്മദ് മുസ്ലിയാര്‍ കുണിയ, ശാഫി സഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാര്‍, താജുദ്ദീന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. 

 എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും ഒര്‍ഗനൈസിംഗ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post