NEWS UPDATE

6/recent/ticker-posts

നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നത്- കെ. സുധാകരൻ

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യെ തുടർന്ന് കോൺഗ്രസ് സംസ്ഥാന നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​പി​.സി​.സി വ​ർ​ക്കിങ് പ്ര​സി​ഡ​ന്‍റ് കെ. സു​ധാ​ക​ര​ൻ.[www.malabarflash.com] 

ആ​ജ്ഞാ​ശ​ക്തി​യു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭാ​വം കെ​.പി​.സി.​സി​ക്കു​ണ്ട്. നേ​താ​ക്ക​ൾ​ക്ക് ക​ഴി​വി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണു കോ​ണ്‍​ഗ്ര​സു​കാ​ർ ബി​.ജെ.​പി​യി​ലേ​ക്കു പോ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ പോ​യി രാ​ഹു​ൽ ഗാ​ന്ധി​യെ വി​ഷ​യ​ങ്ങ​ൾ ധ​രി​പ്പി​ക്കുമെന്നും അദ്ദേഹം അറിയിച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ബി.​ജെ​.പി​യു​ടെ വ​ള​ർ​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ലി​യ വീ​ഴ്ച​യാ​ണ്. ശി​പാ​ർ​ശ​ക​ൾ​ക്കും വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യ നേ​തൃ​നി​ര വേ​ണ​മെ​ന്നും അ​ഴി​ച്ചു​പ​ണി​ക്ക് ഹൈ​ക്ക​മാ​ൻ​ഡ് ത​ന്നെ നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും കെ ​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Post a Comment

0 Comments