Top News

കാസര്‍കോട് 10 വയസ്സുളള കുട്ടിക്കും 67 വയസ്സുളള സ്ത്രീക്കും കോവിഡ്

കാസര്‍കോട്: ചൊവ്വാഴ് ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 10 വയസ്സുളള കുട്ടിയും 67 വയസ്സുളള സ്ത്രീയും ഉള്‍പ്പെടുന്നു. 10 വയസ്സുളള ആണ്‍കുട്ടി മധൂര്‍ സ്വദേശിയാണ്, ഉദുമ സ്വദേശിയാണ് 67 വയസ്സുളള സ്ത്രീ.[www.malabarflash.com]

പളളിക്കരയിലെ 47 കാരനും, മൊഗ്രാലിലെ 31 കാരനുമാണ്. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവര്‍.  2 പേര് ദുബായില്‍ നിന്നും വന്നതും, 2 പേര് സമ്പര്‍ക്കം മൂലം പകര്‍ന്നവരുമാണ്.
നിലവില്‍ കാസര്‍കോട് ജില്ലയില്‍ ഉള്ള രോഗികളുടെ എണ്ണം 152. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ 32 സാമ്പിളുകളുകളാണ് പരിശോധനക്കയച്ചത്.
ഇതു വരെ 1777 സാമ്പിളുകളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 1000 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 624 സാമ്പിളുകളുടെ റിസള്‍ട്ടുകള്‍ ലഭിക്കാനുണ്ട്.

Post a Comment

Previous Post Next Post