NEWS UPDATE

6/recent/ticker-posts

കാസർകോടും മലപ്പുറത്തും കോവിഡ്; കേരളത്തിൽ മൂന്ന്​ പേർക്ക്​ കൂടി സ്ഥിരീകരണം

തിരുവനന്തപുരം: കേരളത്തിൽ മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​ 19 വൈറസ്​ ബാധിച്ചതായി സ്​ഥിരീകരിച്ചു. മലപ്പുറത്ത്​ രണ്ട്​ പേർക്കും കാസർകോട്​ ഒരാൾക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 24 ആയതായി മുഖ്യമ​ന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന്​ പേർ നേരത്തെ സുഖം പ്രാപിച്ചതാണ്​. [www.malabarflash.com]

മലപ്പുറം, ​കാസർകോട്​​ ജില്ലകളിൽ ​ആദ്യമായാണ്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്യുന്നത്​. മൂന്നുപേരും വിദേശത്തുനിന്ന്​ മടങ്ങിയെത്തിയവരാണ്​. കാസർകോട്​ സ്വദേശി ദുബൈയിൽനിന്നാണെത്തിയത്​. മലപ്പുറത്തുള്ളവരിൽ ഒരാൾ ദുബൈയിൽനിന്നും രണ്ടാമ​െത്തയാൾ സൗദിയിൽനിന്നുമാണ്​ വന്നത്​. ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ​ വെച്ചതായിരുന്നു.

ആകെ 12470 പേരാണ്​ ഇപ്പോൾ നിരീക്ഷണത്തിലുളളത്​. ഇതിൽ 12,470 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ്​. ഇന്ന്​ 72 പേരെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ​2297 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 1693 പേർക്കും വൈറസ്​ ബാധയില്ലെന്ന്​ കണ്ടെത്തി​.

സർവകക്ഷി നേതാക്കളുടെ പിന്തുണ സർക്കാർ പ്രവർത്തനങ്ങൾക്ക്​ ഊർജം പകർന്നതായി മുഖ്യമന്ത്രി പറഞ്ഞു. രോഗഭീഷണിയെ ഒറ്റക്കെട്ടായി നേരിടണമെന്ന പൊതുവികാരമാണ്​ യോഗത്തിലുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

രോഗബാധിതരുടെയും നിരീക്ഷണത്തിൽ ​പ്രവേശിക്കുന്നവരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലടക്കം ക്രമീകരണങ്ങൾ കർക്കശമാക്കി. വൈറസ്​ ബാധിത രാജ്യങ്ങളിൽനിന്ന്​ മടങ്ങുന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർക്കും പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തും. പോലീസി​ൻറെ  നേതൃത്വത്തിലാണ്​ ഇവരെ വീട്ടിലെത്തിക്കുക​. രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നിലവിലെ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.

ആഭ്യന്തര യാത്രക്കാരെയും വിമാനത്താവളങ്ങളിൽ പരിശോധനക്ക്​ വിധേയരാക്കും. വിദേശത്തേക്ക് പോകുന്നവരെ സ്​ക്രീനിങ്ങിന്​ വിധേയമാക്കുമെന്ന കാര്യം വിമാനത്താവള അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്​. വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആംബുലന്‍സ്​ ലഭ്യമാക്കും. ഐ.എം.എയുടെ സഹായവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്​.

അടിയന്തര സാഹചര്യം കണക്കിലെടുത്ത്​ സർവിസിൽനിന്ന്​ വിരമിച്ചവരടക്കം സന്നദ്ധരായവ​രുടെ സേവനം പ്രതിരോധ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു​. സംസ്​ഥാനത്ത്​ അടഞ്ഞുകിടക്കുന്ന ആശുപത്രികളുടെ പട്ടിക തയാറാക്കാനും തീരുമാനിച്ചെന്ന്​​ മുഖ്യമന്ത്രി വ്യക്തമാക്കി

Post a Comment

0 Comments