Latest News

റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു; മമത-മോദി പോരിന്​ പുതിയ മുഖം

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളിൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും കേ​ന്ദ്ര സ​ർ​ക്കാ​റും ത​മ്മി​ലെ പോരിന്​ പുതിയ പോർമുഖം തുറന്ന്​ ഞായറാഴ്​ച രാത്രി കൊൽക്കത്തയിൽ നാടകീയ സംഭവവികാസങ്ങൾ.[www.malabarflsh.com] 

ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ് കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​​​​​​ന്റെ ഭാ​ഗ​മാ​യെന്ന്​ പറഞ്ഞ്​ കൊൽ​ക്ക​ത്ത പോലീ​സ്​ ക​മീ​ഷ​ണ​റുടെ വസതിയിൽ റെയ്​ഡിനെത്തിയ 40 അം​ഗ സി.​ബി.ഐ  സം​ഘ​ത്തെ ​ബം​ഗാ​ൾ പോലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ​പോലീ​സ്​ ക​മീ​ഷ​ണ​റു​ടെ വ​സ​തി​യി​ൽ കുതിച്ചെത്തിയ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സി.​ബി.ഐ  നടപടിയിൽ പ്രതിഷേധിച്ച്​ ധർണ ആരംഭിച്ചതോടെ സംഭവം​ മറ്റൊരു തലത്തിലെത്തി.

ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന പ്രഖ്യാപിച്ച മമതക്ക്​ പിന്തുണയുമായ രാജ്യത്തെ വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. ഇതിനിടെ, അർധസൈനിക വിഭാഗമായ സി.ആർ.പി.എഫ്​ സി.ബി.ഐ  ഓ ഫിസിലെത്തി സുരക്ഷ ചുമതല ഏറ്റെടുത്തു.

സി.​ബി.ഐ  സം​ഘം ഞായറാഴ്​ച രാത്രി ഏഴരയോടെ കമീഷണർ രാജീവ്​ കുമാറി​​​​​​ന്റെ വസതിയിയിൽ എ​ത്തി​യ​തോ​ടെയാണ്​ സം​ഭ​വ​ങ്ങളുടെ തുടക്കം. സം​ഘ​ത്തെ കാ​വ​ലു​ണ്ടാ​യി​രു​ന്ന പോലീ​സ്​ ത​ട​ഞ്ഞു. തു​ട​ർ​ന്ന്​ സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​രും പോലീ​സും ത​മ്മി​ല്‍ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​താ​യി​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത 40 അം​ഗ സി.​ബി.ഐ  സം​ഘ​ത്തെ നി​ർ​ബ​ന്ധ​പൂ​ർ​വം പോലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായും ചേർന്ന്​ പശ്ചിമബംഗാളിൽ അട്ടിമറിക്ക്​ ശ്രമിക്കുകയാണെന്ന്​ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. രാഷ്​ട്രീയ പ്രതിയോഗികളെ അപമാനിക്കാനായി പ്രധാനമന്ത്രിയുടെ ഉത്തരവിന്​ അനുസരിച്ച്​ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ സി.ബി.ഐ യെ നിയന്ത്രിക്കുകയാണ്​. 

‘‘കൈകളിൽ രക്​തം പുരണ്ട ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കാൻ എനിക്ക്​ ലജ്ജ തോന്നുന്നു. പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടത്തിയതോടെ മോദിയും ഷായും അട്ടിമറിക്ക്​ ശ്രമിക്കുകയാണ്​. ഞങ്ങൾ അധികാരത്തിൽ വന്നശേഷമാണ്​ ചിട്ടി അഴിമതി കേസിൽ, കമ്പനി ഉടമകളെ അറസ്​റ്റ്​ ചെയ്​തത്​. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഈ സർക്കാറാണ്​’’ -കൊൽക്കത്ത പോലീസ്​ കമീഷണറുടെ വസതിക്കു മുന്നിൽ രാത്രി അടിയന്തര വാർത്തസമ്മേളനം വിളിച്ചുചേർത്ത്​ മമത കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.

വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇതിനകം പിന്തുണ അറിയിച്ചതായും മമത പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്​ എല്ലാ നേതാക്കളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതായും അവർ കൂട്ടിച്ചേർത്തു. 

വിവിധ നേതാക്കളായ അഖിലേഷ്​ യാദവ്​, അരവിന്ദ്​ കെജ്​രിവാൾ, തേജസ്വി യാദവ്​, ചന്ദ്രബാബു നായിഡു, ഉമർ അബ്​ദുല്ല, അഹ്​മദ്​ പ​ട്ടേൽ, എം.കെ. സ്​റ്റാലിൻ തുടങ്ങിയവർ ഇതിനകം മമതയെ വിളിച്ച്​ പിന്തുണയർപ്പിച്ചു. 

അതേസമയം, കമീഷണർ രാജീവ്​ കുമാർ തെളിവുകൾ നശിപ്പിക്കാൻ കാരണമായതായി സി.ബി.ഐയുടെ ഇടക്കാല മേധാവി നാഗേശ്വര റാവു ആരോപിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമുള്ള അന്വേഷണമാണ്​ സി.ബി.ഐ നടത്തുന്നതെന്നും സംസ്​ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും റാവു പറഞ്ഞു. സി​.ബി.ഐ സു​പ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്​.

റോ​സ് വാ​ലി, ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ് കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​​​​​​ന്റെ  ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. പ​ശ്ചി​മ ബം​ഗാ​ള്‍ കേ​ഡ​റി​ലെ 1989 ബാ​ച്ച് ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജീ​വ്കു​മാ​റാ​ണ്​ ചി​ട്ടി ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ പ​ശ്ചി​മ ബം​ഗാ​ള്‍ പോലീസി​​​​​​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ന​യി​ച്ച​ത്. കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല രേ​ഖ​ക​ള്‍ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ രാ​ജീ​വ്കു​മാ​റി​ന് സി.​ബി.​ഐ സ​മ​ന്‍സ് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ൽ, ഹാ​ജ​രാ​യി​ല്ല. 

നാ​ളു​ക​ളാ​യി പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും കൊ​ണ്ടും കൊ​ടു​ത്തു​മു​ള്ള രാ​ഷ്​​ട്രീ​യ വാ​ക്​​പ​യ​റ്റ്​ ന​ട​ക്കു​ന്നു​ണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.