• Latest News

    Friday, December 7, 2018

    താ​ലി​ബാ​ൻ ഭീ​ഷ​ണി; അ​ഫ്ഗാ​നി​ലെ കു​ഞ്ഞു മെ​സി​യും കു​ടും​ബ​വും വീ​ണ്ടും നാ​ടു​വി​ട്ടു
    Friday, December 7, 2018
    10:29:00 AM

    കാ​ബൂ​ൾ: മെ​സി​യെ ജീ​വ​നു തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​ഫ്ഗാ​ൻ ബാ​ല​ൻ മു​ർ​താ​സാ അ​ഹ്മാ​ദി​യെ ഓ​ർ​മ​യി​ല്ലേ..? ര​ണ്ടു​വ​ർ​ഷം മു​മ്പ് മെ​സി​യു​ടെ പേ​രെ​ഴു​തി​യ പ്ലാ​സ്റ്റി​ക് ഷ​ർ​ട്ടു​മ​ണി​ഞ്ഞ് ഫൂ​ട്ബോ​ൾ ക​ളി​ക്കു​ന്ന മു​ർ​താ​സ​യു​ടെ ചി​ത്രം വൈ​റാ​യി​രു​ന്നു. അ​തു​ക​ണ്ട് മു​ര്‍​ത്താ​സ​യെ സാ​ക്ഷാ​ല്‍ ല​യ​ണ​ല്‍ മെ​സി തേ​ടി​യെ​ത്തി​യി​രു​ന്നു.[www.malabarflash.com] 

    ഇ​പ്പോ​ൾ താ​ലി​ബാ​ന്‍റെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നു ഗാ​സ്നി പ്ര​വി​ശ്യ​യി​ലെ വീ​ട് ഉ​പേ​ക്ഷി​ച്ച് മു​ർ​താ​സാ​യും കു​ടും​ബ​വും കാ​ബൂ​ളി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

    മെ​സി​യെ ആ​രാ​ധി​ച്ചെ​ന്ന കു​റ്റ​ത്തി​ന് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഏഴു വ​യ​സു​കാ​ര​ൻ മു​ർ​താ​സ​യും കു​ടും​ബ​വും പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം നാ​ടു​വി​ടു​ന്ന​ത്. നേ​ര​ത്തെ, കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് മു​ര്‍​താ​സ​യു​ടെ കു​ടും​ബം നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് ക്വെ​റ്റ​യി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. അ​ൽ​പ​നാ​ളു​ക​ൾ​ക്ക് ശേ​ഷം ഇ​വ​ർ തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ണ്ടും താ​ലി​ബാ​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. 

    2016 ജ​നു​വ​രി​യി​ൽ മെ​സി​യു​ടെ പേ​രെ​ഴു​തി​യ പ്ലാ​സ്റ്റി​ക് ഷ​ർ​ട്ടു​മ​ണി​ഞ്ഞ് ഫൂ​ട്ബോ​ൾ ക​ളി​ക്കു​ന്ന ആ ​കൊ​ച്ചു​പ​യ്യ​ന്‍റെ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സാ​ക്ഷാ​ൽ മെ​സി ത​ന്നെ കു​ഞ്ഞ​ന്‍ ആ​രാ​ധ​ക​നു വേ​ണ്ടി ത​ന്‍റെ പേ​രെ​ഴു​തി​യ ര​ണ്ടു ജ​ഴ്സി സ​മ്മാ​നി​ച്ചി​രു​ന്നു. പി​ന്നീ​ട് മു​ര്‍​താ​സ​യെ സാ​ക്ഷാ​ല്‍ ല​യ​ണ​ല്‍ മെ​സി ത​ന്നെ അ​ന്വേ​ഷി​ച്ചെ​ത്തു​ക​യു​ണ്ടാ​യി. 

    ഖ​ത്ത​റി​ല്‍ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ന് എ​ത്തി​യ​പ്പോ​ഴും മു​ര്‍​താ​സ മെ​സി​യെ നേ​രി​ട്ടു ക​ണ്ടു അ​ർ​ജ​ന്‍റീ​ന​യു​ടെ ജ​ഴ്സി​ക്കു സ​മാ​ന​മാ​യ നി​റ​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക് കു​പ്പാ​യ​ത്തി​ൽ മെ​സി​യു​ടെ പേ​രെ​ഴു​തി​യി​ട്ട് മൂ​ത്ത സ​ഹോ​ദ​ര​ൻ 15 വ​യ​സു​ള്ള ഹോ​മ​യു​ണാ​ണ് അ​നു​ജ​ന്‍റെ ഫോ​ട്ടോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന​ത്. ചി​ത്രം ത​രം​ഗ​മാ​യ​തോ​ടെ 'കു​ഞ്ഞു​മെ​സി' എ​ന്ന പേ​രി​ൽ മു​ര്‍​താ​സ അ​ഹ്മാ​ദി അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: താ​ലി​ബാ​ൻ ഭീ​ഷ​ണി; അ​ഫ്ഗാ​നി​ലെ കു​ഞ്ഞു മെ​സി​യും കു​ടും​ബ​വും വീ​ണ്ടും നാ​ടു​വി​ട്ടു Rating: 5 Reviewed By: UMRAS vision
    Scroll to Top