• Latest News

    Monday, December 3, 2018

    ഒന്പതുവയസുകാരൻ കുത്തേറ്റു മരിച്ചു; സഹോദരൻ അറസ്റ്റിൽ
    Monday, December 3, 2018
    2:53:00 AM

    പ​​ട്ടാ​​ന്പി: ഉ​​റ​​ങ്ങി​​ക്കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന ഒ​​ന്പ​​തു​​വ​​യ​​സു​​കാ​​ര​​ൻ സ​​ഹോ​​ദ​​ര​​ന്‍റെ കു​ത്തേ​റ്റു മ​രി​ച്ചു. കൊ​​പ്പം ന​​ടു​​വ​​ട്ടം കൂ​​ർ​​ക്ക​​പ്പ​​റ​​ന്പ് പാ​​ട്ടാ​​ര​​ത്തി​​ൽ ഇ​​ബ്രാ​​ഹിം​​കു​​ട്ടി​​യു​​ടെ മ​​ക​​ൻ മു​​ഹ​​മ്മ​​ദ് ഇ​​ബ്രാ​​ഹിം ആ​​ണ് മ​​രി​​ച്ച​​ത്. മ​​റ്റൊ​​രു സ​​ഹോ​​ദ​​ര​​ൻ അ​​ഹ​​മ്മ​​ദ് ഇ​​ബ്രാ​​ഹിം (​​ഏ​​ഴ്) കു​​ത്തേ​​റ്റ് വ​​ളാ​​ഞ്ചേ​​രി സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. സം​​ഭ​​വ​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥിയാ​യ ഇ​​വ​​രു​​ടെ ജ്യേ​​ഷ്ഠ​ൻ ന​​ബീ​​ൽ ഇ​​ബ്രാ​​ഹി (23)​​മി​​നെ അ​​റ​​സ്റ്റ് ചെ​​യ്തു. ശ​​നി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം.[www.malabarflash.com]

    വീ​​ട്ടു​​കാ​​രെ​​ല്ലാം ഉ​​റ​​ങ്ങി​​യ​​ശേ​​ഷം അ​​ടു​​ത്ത മു​​റി​​യി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന സ​​ഹോ​​ദ​​ര​​ന്മാ​​രാ​​യ മു​​ഹ​​മ്മ​​ദി​​നെ​​യും അ​​ഹ​​മ്മ​​ദി​​നെ​​യും ന​​ബീ​​ൽ ത​​ന്‍റെ മു​​റി​​യി​​ലെ​​ത്തി​​ച്ചു. മാ​​താ​​പി​​താ​​ക്ക​​ൾ ഉ​​റ​​ങ്ങു​​ന്ന മു​​റി പൂ​​ട്ടി​​യി​​ട്ട​​ശേ​​ഷം പാ​​ച​​ക​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ക​​ത്തി​​കൊ​​ണ്ട് ആ​​ദ്യം മു​​ഹ​​മ്മ​​ദി​​ന്‍റെ നെ​​ഞ്ചി​​നു കു​​ത്തി. തു​​ട​​ർ​​ന്ന് അ​​ഹ​​മ്മ​​ദി​​ന്‍റെ നെ​​ഞ്ചി​​നു കു​​ത്തി​​യെ​​ങ്കി​​ലും ബ​​ഹ​​ളം കേ​​ട്ട് അ​​ടു​​ത്ത മു​​റി​​യി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന സ​​ഹോ​​ദ​​രി എ​​ഴു​​ന്നേ​​റ്റു വ​​ന്നു മാ​​താ​​പി​​താ​​ക്ക​​ളെ വി​​ളി​​ച്ചു​​ണ​​ർ​​ത്തി. ചോ​​ര വാ​​ർ​​ന്ന നി​​ല​​യി​​ൽ ഇ​​രു​​വ​​രെ​​യും സ്വ​​ന്തം വാ​​ഹ​​ന​​ത്തി​​ൽ മാ​​താ​​പി​​താ​​ക്ക​​ളോ​​ടൊ​​പ്പം ന​​ബീ​​ൽ ത​​ന്നെ​​യാ​​ണ് വ​​ളാ​​ഞ്ചേ​​രി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ ഇ​​രു​​വ​​രെ​​യും വ​​ളാ​​ഞ്ചേ​​രി സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മു​​ഹ​​മ്മ​​ദ് മ​​രി​​ച്ചി​​രു​​ന്നു.

    മൂ​​ന്നി​​ഞ്ച് ആ​​ഴ​​ത്തി​​ലു​​ള്ള മു​​റി​​വാ​​ണ് മു​​ഹ​​മ്മ​​ദി​​ന്‍റെ ശ​​രീ​​ര​​ത്തി​​ലു​​ണ്ടാ​​യ​​തെ​​ന്നും ഹൃ​​ദ​​യ​​ത്തി​​ൽ ആ​​ഴ​​ത്തി​​ലേ​​റ്റ മു​റി​വു കാ​​ര​​ണം പെ​​ട്ടെ​​ന്നു​​ത​​ന്നെ കു​​ട്ടി മ​​രി​​ച്ചെ​​ന്നും ഡോ​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു. അ​​നു​​ജ​​ൻ മ​​രി​​ച്ച​​ത​​റി​​ഞ്ഞ് ഓ​​ടി ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച ന​​ബീ​​ൽ ഇ​​ബ്രാ​​ഹി​​മി​​നെ നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടി വ​​ളാ​​ഞ്ചേ​​രി പോ​​ലീ​​സി​​നു കൈ​​മാ​​റി. ഇ​​യാ​​ളെ പി​​ന്നീ​​ട് കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന കൊ​​പ്പം പോ​​ലീ​​സി​​നു വി​​ട്ടു കൊ​​ടു​​ത്തു. 

    കോ​​യ​​ന്പ​​ത്തൂ​​ർ സു​​ളൂ​​ർ ആ​​ർ​​വി​​എ​​സ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ മൈ​​ക്രോ​​ ബ​​യോ​​ള​​ജി അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് പ്ര​​തി ന​​ബീ​​ൽ. മ​​രി​​ച്ച മു​​ഹ​​മ്മ​​ദ് ന​​രി​​പ്പ​​റ​​ന്പ് ഗ​​വ. യു​​പി സ്കൂ​​ൾ നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യും അ​​ഹ​​മ്മ​​ദ് നെ​​ടു​​ങ്ങോ​​ട്ടൂ​​ർ എ​​എ​​ൽ​​പി സ്കൂ​​ൾ മൂ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​ണ്. ഇ​​തേ സ്കൂ​​ളി​​ലെ അ​​ധ്യാ​​പി​​ക സാ​​ഹി​​റ​യാ​​ണ് അ​മ്മ. ഏ​​ക​​സ​​ഹോ​​ദ​​രി: ന​​ജ്​​വ (മ​​ജ്​​ലി​​സ് ആ​​ർ​​ട്സ് കോ​​ള​​ജ് പു​​റ​​മ​​ണ്ണൂ​​ർ). 

    കോ​​ള​​ജി​​ൽ വി​​ദ്യാ​​ർ​​ഥിക​​ളു​​മാ​​യി പ്ര​​ശ്ന​​മു​​ണ്ടാ​​ക്കി വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ന​​ബീ​​ൽ നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. വി​​ദേ​​ശ​​ത്തു ജോ​​ലി​​യു​​ള്ള പി​​താ​​വ് ഇ​​ബ്രാ​​ഹിം വെ​​ള്ളി​​യാ​​ഴ്ച നാ​​ട്ടി​​ലെ​​ത്തി​​യി​​രു​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒന്പതുവയസുകാരൻ കുത്തേറ്റു മരിച്ചു; സഹോദരൻ അറസ്റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top