• Latest News

    Friday, December 7, 2018

    വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ബി​ജെ​പി
    Friday, December 7, 2018
    10:57:00 AM

    ക​ണ്ണൂ​ർ: അ​ടു​ത്ത ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.[www.malabarflash.com]

    അ​ന്നേ​ദി​വ​സം ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​നെ ഇ​ക്കാ​ര്യം അ​റി​യി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ന് ബി​ജെ​പി എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തു​ന്ന മ​ന്ത്രി​മാ​രെ ത​ട​യു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

    സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ൻ​വ​ലി​ക്കു​ക, അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, ശ​ബ​രി​മ​ല​യി​ൽ അ​യ്യ​പ്പ​വേ​ട്ട ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കാ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.

    യോ​ഗം സം​സ്ഥാ​ന സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ത്യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

    പി.​കെ.​വേ​ലാ​യു​ധ​ൻ, എ.​പി. ഗം​ഗാ​ധ​ര​ൻ, വി.​വി. ച​ന്ദ്ര​ൻ, എ. ​ദാ​മോ​ദ​ര​ൻ, വി​ജ​യ​ൻ വ​ട്ടി​പ്രം, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​ഹ​രി​ദാ​സ്, കെ.​കാ​ർ​ത്തി​ക, ബി​ജു ഏ​ള​ക്കു​ഴി, എം.​കെ.​വി​നോ​ദ്, എ​ൻ. ര​തി, ടി.​സി.​മ​നോ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​വി​നോ​ദ്കു​മാ​ർ, സെ​ക്ര​ട്ട​റി വി.​പി.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ബി​ജെ​പി Rating: 5 Reviewed By: UMRAS vision
    Scroll to Top