• Latest News

    Wednesday, December 5, 2018

    വീട്​ കേന്ദ്രീകരിച്ച്​ കള്ളനോട്ടടി; മൂന്നംഗ സംഘം പിടിയിൽ
    Wednesday, December 5, 2018
    11:47:00 AM

    കോ​ഴി​ക്കോ​ട്: വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ​ൻ ക​ള്ള​നോ​ട്ട​ടി സം​ഘം പി​ടി​യി​ൽ. ബാ​ലു​ശ്ശേ​രി പോ​സ്​​റ്റ്​ ഒാ​ഫി​സ്​ റോ​ഡിലെ  മീ​ത്ത​ലെ മ​ണ​ഞ്ചേ​രി രാ​ജേ​ഷ്​ കു​മാ​ർ (മു​ത്തു -45), എ​റ​ണാ​കു​ളം വൈ​റ്റി​ല തെ​ങ്ങു​മ്മ​ൽ വി​ൽ​ബ​ർ​ട്ട്​ (അ​ച്ചാ​യ​ൻ -43), ന​ല്ല​ളം താ​നി​ല​ശ്ശേ​രി വൈ​ശാ​ഖ്​ (24) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്​. രാ​ജേ​ഷ്​ കു​മാ​റി​ന്റെ വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.[www.malabarflash.com]

    ഒ​ന്നാം നി​ല​യിലാ​ണ്​ അ​ച്ച​ടി​യ​ന്ത്ര​വും നോ​ട്ട​ടി​ക്കാ​നാ​വ​ശ്യ​മാ​യ പേ​പ്പ​റു​ക​ളും മ​ഷി​യും മ​റ്റും സൂ​ക്ഷി​ച്ച​ത്. 2000, 500 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ്​ അ​ച്ച​ടി​ച്ചത്. കൂ​ടു​ത​ൽ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെയാണ്​ പി​ടി​യി​ലാ​യത്​. അ​ച്ച​ടി​ക്കാ​ൻ 200 ഷീ​റ്റു​ക​ള​ട​ങ്ങ​ളി​യ 74 കെ​ട്ട്​ പേ​പ്പ​റു​ക​ൾ കണ്ടെടുത്തു. അ​ച്ച​ടി​ച്ച​വ വി​ത​ര​ണം ന​ട​ത്തി​യോ എ​ന്ന​ത്​​ വ്യക്​തമല്ല.

    രാ​ജേ​ഷ്​ കു​മാ​ർ ബ​ഹ്​​റൈ​നി​ൽ നിന്ന്​ ആ​റു​മാ​സം മു​മ്പാ​ണ്​ നാ​ട്ടി​ലെ​ത്തി​യ​ത്. വ​യ​നാ​ട്ടി​ലെ ചെ​ത​ല​യ​ത്ത്​​ മാ​ൻ​വേ​ട്ട കേ​സിൽ​പെട്ട്​ കോ​ഴി​ക്കോ​ട്​ ജി​ല്ല സ​ബ്​​ജ​യി​ലി​​ലാ​യി. അവിടെവെ​ച്ചാ​ണ്​ വി​ൽ​ബ​ർ​ട്ടി​നെ​യും വൈ​ശാ​ഖി​നെ​യും പ​രി​ച​യ​പ്പെ​ട്ട​ത്. ക​ള്ള​നോ​ട്ട​ടി കേ​സ്​ പ്ര​തി​യാ​യി​രു​ന്നു വി​ൽ​ബ​ർ​ട്ട്​. വൈ​ശാ​ഖ്​ കു​റ്റ്യാ​ടി സ്​​ഫോ​ട​ന കേ​സ്​ പ്ര​തി​യു​ം. പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം രാ​ജേ​ഷ് ​കു​മാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വീ​ട്ടി​ലെ​ത്തി​യാ​ണ്​ ക​ള്ള​നോ​ട്ട​ടി ആ​സൂ​ത്ര​ണം ചെ​യ്​​ത​ത്.

    ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച ഒ​ന്ന​ര​യോ​ടെ​യാ​ണ്​ ബാ​ലു​ശ്ശേ​രി സി.​ഐ കെ. ​സു​ഷീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പോലീ​സ്​ സം​ഘം വീ​ട്​ വ​ള​ഞ്ഞത്. ഇൗ​സ​മ​യം സം​ഘം അ​ക​ത്തു​ണ്ടാ​യി​രു​ന്നു. രാ​ജേ​ഷ്​​കു​മാ​ർ കു​ത​റി​യോ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കീ​ഴ്​​പ്പെ​ടു​ത്തി. ജി​ല്ല ക്രൈം​ബ്രാ​ഞ്ച്​ ബ്യൂ​റോ സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​ർ വി. ​വി​നീ​തി​ന്റെ  നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ള്ള​നോ​ട്ട​ടി യ​ന്ത്ര​വും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും സ്​​റ്റേ​ഷ​നി​ലേ​ക്ക്​ മാ​റ്റി​യ​ശേ​ഷം വീ​ട്​ സീ​ൽ ചെ​യ്​​തു. ​
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്​ കേന്ദ്രീകരിച്ച്​ കള്ളനോട്ടടി; മൂന്നംഗ സംഘം പിടിയിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top