Latest News

ചെർക്കളം അബ്ദുല്ല സ്മാരക ഫുട്ബോൾ ടൂർണമെന്റ്; സംഘാടക സമിതി രൂപികരിച്ചു

ദുബൈ: മത രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ നിറസാനിധ്യവും പിന്നോക്ക ജില്ലയുടെ വികസനത്തിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച് ഉത്തര മലബാറിലെ ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ട നേടിയ മര്‍ഹൂം ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ സ്മരണാര്‍ത്ഥം ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബ് സ്മാരക കെ.എം.സി.സി. സോക്കര്‍ ലീഗിന്റെ വിജയകരമായ നടത്തിപ്പിന് അമ്പതംഗ സംഘാടക സമിതി രൂപികരിച്ചു.[www.malabarflash.com] 

2019 ജനുവരി അവസാന വാരം ദുബൈ ഖിസൈസില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ വിനോദ, വിജ്ഞാന, പാചക മത്സര പരിപാടികളുമായി കുടുംബ സംഗമവും ഉണ്ടായിരിക്കുന്നതാണ്.
ഈ വേനലില്‍ അനുഭവിക്കുന്ന കുടി വെള്ള ക്ഷാമത്തിന് പരിഹാരമായി മണ്ഡലത്തിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ നാമത്തിലുള്ള കുടി വെള്ള പദ്ധതി നടപ്പിലാക്കും. ഇതിന്റെ ആദ്യ ഘട്ടം പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ബഡ്സ് സ്പെഷല്‍ കെയര്‍ സ്‌കൂളില്‍ കുഴല്‍ കിണര്‍ നിര്‍മിച്ച് നല്‍കും.
അല്‍ ബറാഹ കെ എം സി സീ ആസ്ഥാനത്ത് ചേര്‍ന്ന സംഘാടക സമിതി രൂപീകരണം യോഗത്തില്‍ പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. യു എ ഇ കെ. എം .സി. സി. കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രഹിം എളേറ്റില്‍ യോഗം ഉത്ഘാടനം ചെയ്തു. 

സംസ്ഥാന വൈസ് പ്രസിഡന്റ് എം. എ മുഹമ്മദ് കുഞ്ഞി, ജില്ലാ ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യാപാടി, ഹനീഫ് ടി.ആര്‍, റാഫി പള്ളിപ്പുറം, കെ. പി അബ്ബാസ് കളനാട് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ കിഴൂര്‍ സ്വാഗതവും സി. എ ബഷീര്‍ പള്ളിക്കര നന്ദിയും പറഞ്ഞു.
ഡോ. പി. എ ഇബ്രാഹിം ഹാജി, എം. എ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ ടി.ആര്‍, ഇഖ്ബാല്‍ ഹത്ത്ബൂര്‍ ,അമീര്‍ കല്ലട്ര (രക്ഷാധികാരികള്‍), ഹാരിസ് പള്ളിപ്പുഴ (ചെയര്‍മാന്‍), റൗഫ് കെ ജിഎന്‍ (ജനറല്‍ കണ്‍വീനര്‍), റാഫി പള്ളിപ്പുറം (വര്‍ക്കിങ് ചെയര്‍മാന്‍), അസ്ലം കോട്ടപ്പാറ, നൗഫല്‍ കൂവത്തൊട്ടി, റാഫി ചെരുമ്പ, റൗഫ് അടൂര്‍, മനാഫ് മഠം (വൈസ് ചെയര്‍മാന്‍മാര്‍), സിദ്ദിഖ് അടൂര്‍, ഹനീഫ് കട്ടക്കാല്‍, കെ.സി ശരീഫ്, ഫഹദ് ഉദുമ (കണ്‍വീനര്‍മാര്‍)
വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി റഷീദ് ഹാജി കല്ലിങ്കല്‍, കെ. പീ. അബ്ബാസ് കളനാട്, സി. എ ബഷീര്‍ പള്ളിക്കര (ഫിനാന്‍സ്), ഷംസീര്‍ അടൂര്‍, ബഷീര്‍ പെരുമ്പള, നൈമു കാസ്രോട്ടാരന്‍, മുസ്തഫ പാക്യാര, ജഫാര്‍ കൊവ്വല്‍ (മീഡിയ), ഷബീര്‍ കിഴുര്‍, ഹാഷിം മഠം, ഫറാസ് മേല്പറമ്പ, ഇഷാഖ് വള്ളിയോട് (ഓക്ഷന്‍), ഇസ്മായില്‍ നാലാം വാതുക്കല്‍, ഹകീര്‍ ചെരുമ്പ, ഇല്യാസ് കട്ടക്കാല്‍, ലീഗല്‍ സെല്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഖാലിദ് മല്ലം, ലത്തീഫ് കോച്ചനാട് (ഫുഡ്), ആരിഫ് ചെരുമ്പ, അഷ്റഫ് പള്ളങ്കോട്, ശാക്കിര്‍ കല്ലിങ്കല്‍ (അന്നൗന്‍സ്‌മെന്റ്), അസ്ലം പാക്യാര, ഇല്യാസ് പള്ളിപ്പുറം, മുനീര്‍ പള്ളിപ്പുറം, ഹസീബ് മഠം, റഷീദ് എ.കെ, അബ്ദുല്‍ സലാം യു.കെ, ഷാഹിര്‍ സാലി (ഗ്രൗണ്ട് ഇന്‍ചാര്‍ജ്), ഹാഷിം പടിഞ്ഞാര്‍, ജമാല്‍ മുണ്ടക്കൈ, അസ്ഹറുദീന്‍ സീ. എ മേല്‍പറമ്പ്, ജമാല്‍ ദേലംപാടി, കാദര്‍ കടംകൊട്, നൗഫല്‍ കുന്നരിയത്ത് (റജിസ്‌ട്രേഷന്‍),

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.