• Latest News

    Saturday, November 3, 2018

    ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു
    Saturday, November 3, 2018
    12:22:00 PM

    കല്‍പ്പറ്റ: വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു.[www.malabarflash.com]

    ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമായും പോസ്റ്റ് ചെയ്തത്. ജീവിതത്തില്‍ നിരാശരായിരുന്നു വിദ്യാര്‍ത്ഥികളെന്നും ജീവിതത്തോട് നിഷേധ മനോഭാവം പുലര്‍ത്തിയിരുന്നവരാണെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.

    ആത്മഹത്യയ്ക്ക് മുമ്പ് ഇവര്‍ സുഹൃത്തുകള്‍ക്ക് വിരുന്നു നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

    ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം അന്വേഷിച്ചുവരികയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു Rating: 5 Reviewed By: UMRAS vision
    Scroll to Top