• Latest News

    Thursday, November 8, 2018

    ഖാസി സമരം; അനിശ്ചിതകാല സമരം ഒരുമാസം പിന്നിട്ടു
    Thursday, November 8, 2018
    1:02:00 PM

    കാസര്‍കോട്: പ്രമുഖ പണ്ഡിതനും ചെമ്പിരക്ക മംഗലാപുരം ഖാസിയും സമസ്തയുടെ ഉപാധ്യക്ഷനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്ന് ആവിശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ ഒപ്പ് മരച്ചുവട്ടില്‍ നടത്തി വരുന്ന അനിശ്ചിതകാല സമരം ഒരുമാസം പിന്നിട്ടു.[www.malabarflash.com] 

    ഖാസിയുടെ കുടുംബവും സമര സമിതിയും നടത്തി വരുന്ന സമരം കൂടുതല്‍ ശക്തമാവുകയാണ്. ഇതിനകം നിരവധി മഹല്ലു നിവാസികളും മത സാമൂഹ്യ സംഘടനകളും സമര പന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയുണ്ടായി.
    ബുധനാഴ്്ച എരോല്‍ മുസ്ലിം ജമാഹത്ത് കമ്മിറ്റി അംഗങ്ങളും മഹല്ല് നിവാസിക്കളും നേതൃത്വം പങ്കെടുത്തു. എരോല്‍-ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുത്തി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. 

    യുസഫ് ബാഖവി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. ഏരോള്‍ മുഹമ്മദ് കുഞ്ഞി, പി അബ്ദുറഹിമാന്‍ ഹാജി, പി.അബ്ദുല്ല ഹാജി, പി. അശറഫ്, ശരീഫ് എരോല്‍, അബ്ദുല്‍റഹിമാന്‍ എ.എം, സലൈമാന്‍ എന്‍.എ, അബ്ദുല്‍ ഖാദര്‍ ബങ്കണ, കെ.എം റസാഖ്, ഇ.എം മുഹമ്മദ് കുഞ്ഞി ഹാജി, കെ.എം. അബൂബക്കര്‍ മുസ്‌ല്യാര്‍, നൗഫല്‍ ഉളിയത്തടുക്ക, ജാബിര്‍ ചൂരി, ഗഫൂര്‍ ചെബിരിക്ക, അബ്ദുല്ല കുഞ്ഞി ചെമ്പിരിക്ക, താജുദ്ദീന്‍ പടിഞ്ഞാര്‍ തടങ്ങിയവര്‍ സംബന്ധിച്ചു. അബൂബക്കര്‍ ഉദുമ സ്വഗതവും ഉബൈദുള്ള കടവത്ത് നന്ദിയും പറഞ്ഞു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഖാസി സമരം; അനിശ്ചിതകാല സമരം ഒരുമാസം പിന്നിട്ടു Rating: 5 Reviewed By: UMRAS vision
    Scroll to Top