Latest News

ആകാശത്ത്​ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ്​ മരിച്ചു

ഒട്ടാവ: കാനഡയിൽ ചെറുയാത്രാ വിമാനം യാത്രക്കിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച്​ പൈലറ്റ്​ മരിച്ചു. കാനഡയുടെ തലസ്​ഥാനമായ ഒട്ടാവയിൽ ഞായറാഴ്​ച പുലർച്ചെയാണ്​ സംഭവം. [www.malabarflash.com]

യാത്ര വിമാനമായ സെസ്​നയിൽ പൈലറ്റ്​ മാത്രമാണുണ്ടായത്​. പൈലറ്റ്​ സംഭവസ്​ഥലത്തു തന്നെ കൊല്ലപ്പെട്ടുവെന്നാണ്​ കരുതുന്നത്​.

രണ്ടാമത്തെ വിമാനം ടർബോപ്രോബ്​ പൈപ്പർപി.എ 42 ഒട്ടാവ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക്​ വഴിതിരിച്ചുവിട്ടു. വിമാനം ഒട്ടാവയിൽ സുരക്ഷിതമായി ഇറങ്ങിയെന്ന്​ കാനഡ ഗതാഗത വക്​താവ്​ അറിയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്​തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.