• Latest News

    Tuesday, November 13, 2018

    കഥകളി ആചാര്യൻ പറശ്ശിനി കുഞ്ഞിരാമൻ നായർ അന്തരിച്ചു
    Tuesday, November 13, 2018
    9:52:00 AM

    തളിപ്പറമ്പ്: കഥകളി ആചാര്യനും കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാര ജേതാവുമായ പറശ്ശിനി കുഞ്ഞിരാമൻ നായർ (86) അന്തരിച്ചു. പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗത്തിലെ പ്രധാന നടനായിരുന്നു.[www.malabarflash.com]

    നിരവധി വേഷങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച അദ്ദേഹം തളിപ്പറമ്പ് ആസ്ഥാനമായി കഥകളി സംഘത്തിന് നേതൃത്വം നൽകിയിരുന്നു.

    സംസ്കാരം ബുധനാഴ്ച 10 ന് കണിച്ചേരി പൊതുശ്മ്ശാനത്തിൽ. ഭാര്യ: പരേതയായ മേമടത്തിൽ ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ, ശൈലജ, ഷൈമ, ഷീജ ,രാജേഷ്. മരുമക്കൾ: ബീന, നാരായണൻ, ബാലകൃഷ്ണൻ, പ്രസീത, പരേതനായ പ്രകാശൻ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കഥകളി ആചാര്യൻ പറശ്ശിനി കുഞ്ഞിരാമൻ നായർ അന്തരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top