• Latest News

    Tuesday, November 6, 2018

    യുവാവിന്റെ മരണം: നെയ്യാറ്റിൻകര ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു
    Tuesday, November 6, 2018
    1:20:00 PM

    തിരുവനന്തപുരം: വാക്കു തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിക്കാനിടയായ സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡിവൈഎസ്പി കുറ്റക്കാരനാണെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.[www.malabarflash.com]

    ഡിവൈഎസ്പി പ്രതിയായി ഉൾപ്പെട്ട കേസായതിനാൽ എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് നെയ്യാറ്റിൻകരയിൽ ഉണ്ടായത്. ഇക്കാര്യത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    സംഭവത്തിൽ ഹ​രി​കു​മാ​റിനെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രിയിലാണ് ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റു​മാ​യി റോ​ഡി​ല്‍​വ​ച്ച് ത​ര്‍​ക്കി​ച്ചു കൊ​ണ്ടി​രി​ക്കേ യു​വാ​വ് വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചത്. ഡി​വൈ​എ​സ്പി​യു​ടെ വാ​ഹ​ന​ത്തി​ന് പു​റ​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത വ​ണ്ടി മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവാവിന്റെ മരണം: നെയ്യാറ്റിൻകര ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു Rating: 5 Reviewed By: UMRAS vision
    Scroll to Top