• Latest News

    Tuesday, November 6, 2018

    പുതിയ എര്‍ട്ടിഗയുടെ വില്‍പ്പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി
    Tuesday, November 6, 2018
    1:13:00 AM

    പുതിയ എര്‍ട്ടിഗ നവംബര്‍ 21 ന് വിപണിയില്‍ പുറത്തിറങ്ങും. വരവു മുന്‍നിര്‍ത്തി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ എംപിവിയുടെ പ്രീബുക്കിംഗ് തുടങ്ങി. ബുക്കിംഗ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാരുതി ഉടന്‍ നടത്തും. എന്നാല്‍ കരുതിയതുപോലെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകളായിരിക്കില്ല പുതുതലമുറ എര്‍ട്ടിഗ വില്‍ക്കുക.[www.malabarflash.com]

    മാരുതി സുസുക്കി അറീന ഡീലര്‍ഷിപ്പുകള്‍ക്കാണ് പുതിയ എംപിവിയുടെ ചുമതല. സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സകള്‍ക്കൊപ്പം പുതിയ എര്‍ട്ടിഗയും അറീന നിരയില്‍ തുടരും. അതേസമയം എര്‍ട്ടിഗയുടെ വില്‍പന പ്രമാണിച്ച് അറീന ഡീലര്‍ഷിപ്പുകളുടെ വിപണന ശൃഖല നവീകരിക്കാനുള്ള നീക്കങ്ങള്‍ മാരുതി തുടങ്ങി.

    എര്‍ട്ടിഗയ്ക്ക് വലിപ്പം കൂടിയിരിക്കുന്നതാണ് പ്രധാന വിശേഷം. നിലവിലുള്ള മോഡലിനെക്കാള്‍ 110 മില്ലിമീറ്റര്‍ നീളവും 50 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് ലഭിക്കുന്നു. ഹെക്‌സഗണല്‍ രൂപത്തിലുള്ള ഗ്രില്ലില്‍ ക്രോം തിളക്കം. ഹെഡ് ലൈറ്റുകള്‍ പ്രൊജക്ടര്‍ ഹെഡ് ലാംപുകളായി. ഫോഗ് ലാംപുകളിലും മുന്‍ ബമ്പറിലും മാറ്റങ്ങളുണ്ട്. ടെയ്ല്‍ ലാംപാണ് പിന്നിലെ ആകര്‍ഷണം. എല്‍ ആകൃതിയാണിതിന്.

    60:40 എന്നിങ്ങനെ വിഭജിക്കാവുന്നതാണ് മധ്യനിര സീറ്റുകള്‍. മൂന്നാംനിര സീറ്റുകള്‍ 50:50 എന്നിങ്ങനെ മടക്കാം. സിയാസില്‍ കണ്ട 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ എര്‍ട്ടിഗയിലേക്കും വരും. തുകലില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ ഇവയും പ്രതീക്ഷിക്കാം.

    നിലവിലുള്ള 1.4 ലിറ്റര്‍ എന്‍ജിന്‍ മാറ്റി സിയാസിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും എര്‍ട്ടിഗയ്ക്കും മാരുതി സുസുക്കി നല്‍കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 102 ബി. എച്ച്.പി. കരുത്തും 138 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുക. അഞ്ച് സ്പീഡാകും മാനുവല്‍ ഗിയര്‍ബോക്‌സ്. ഒപ്പം അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പതിപ്പും പുതിയ എര്‍ട്ടിഗയില്‍ തലയുയര്‍ത്തും. മാരുതിയുടെ പുതിയ 1.5 ഡീസല്‍ എന്‍ജിനായിരിക്കും മറ്റൊന്ന്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഇതിന്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പുതിയ എര്‍ട്ടിഗയുടെ വില്‍പ്പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി Rating: 5 Reviewed By: UMRAS vision
    Scroll to Top