• Latest News

    Wednesday, November 14, 2018

    ആ​ദി​വാ​സി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നൽകി മ​മ്മൂ​ട്ടി
    Wednesday, November 14, 2018
    1:47:00 AM

    മു​​​ള്ളേ​​​രി​​​യ: സി​​​നി​​​മാ​​​താ​​​രം മ​​​മ്മൂ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ജീ​​​വ​​​കാ​​​രു​​​ണ്യ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​യ​​​ർ ആ​​​ൻ​​​ഡ് ഷെ​​​യ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ അം​​​ഗ​​​പ​​​രി​​​മി​​​ത​​​രാ​​​യ ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി.[www.malabarflash.com]

    മു​​​ള്ളേ​​​രി​​​യ പാ​​​ർ​​​ത്ഥ​​​കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ബേ​​​ള​​​കം ഊ​​​രി​​​ലെ തൊ​​ണ്ണൂ​​റു​​കാ​​​ര​​​നാ​​​യ അ​​​ലാ​​​മി മൂ​​​പ്പ​​​നെ സാ​​​ക്ഷി​​​നി​​​ർ​​​ത്തി മ​​​മ്മൂ​​​ട്ടി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഡി.​ ​​സ​​​ജി​​​ത് ബാ​​​ബു​​​വി​​​ന് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ കൈ​​​മാ​​​റി.

    ആ​​ദി​​വാ​​സി​​ക​​ളു​​ടെ കു​​ടി​​ക​​ളി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ആ​​വ​​ശ്യ​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ബേ​​ള​​കം കോ​​ള​​നി​​യി​​ലെ ആ​​ദി​​വാ​​സി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ക​​ള​​ക്ട​​ർ മ​​മ്മൂ​​ട്ടി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി. അ​​ടു​​ത്ത സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം കെ​​യ​​ർ ആ​​ൻ​​ഡ് ഷെ​​യ​​റി​​ന്‍റെ കൂ​​ടു​​ത​​ൽ സ​​ഹാ​​യ​​ങ്ങ​​ൾ കാസര്‍കോട്‌ ജി​​ല്ല​​യി​​ൽ എ​​ത്തി​​ക്കാ​​ൻ സം​​ഘ​​ട​​ന​​യു​​ടെ മാ​​നേ​​ജിംഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് കു​​ര്യ​​ൻ മ​​രോ​​ട്ടി​​പ്പു​​ഴ​​യെ മ​​മ്മൂ​​ട്ടി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. സ​​ഹാ​​യം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ 048423773 69 എ​​ന്ന ന​​മ്പ​​റി​​ൽ പ്രൊ​​മോ​​ട്ട​​ർ​​മാ​​ർ മു​​ഖേ​​ന ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്ന് ഫാ. ​​തോ​​മ​​സ് കു​​ര്യ​​ൻ മ​​രോ​​ട്ടി​​പ്പു​​ഴ അ​​റി​​യി​​ച്ചു.

    ത​​​ങ്ങ​​​ളു​​​ടെ ത​​​ന​​​തു ശൈ​​​ലി​​​യി​​​ലു​​​ള്ള മാ​​​ല​​​ക​​​ൾ ആ​​​ദി​​​വാ​​​സി​​​ക​​​ൾ മ​​​മ്മൂ​​​ട്ടി​​​യേ​​​യും ക​​​ള​​​ക്ട​​​റേ​​​യും അ​​​ണി​​​യി​​​ച്ചു. പ​​ര​​മ്പ​​രാ​​ഗ​​ത ശൈ​​ലി​​യി​​ൽ തു​​ടി കൊ​​ട്ടി പാ​​ടി​​യ​​പ്പോ​​ൾ മ​​മ്മൂ​​ട്ടി​​യും അ​​വ​​രോ​​ടൊ​​പ്പം ചേ​​ർ​​ന്നു. ഒ​​രു തു​​ടി വാ​​ങ്ങി കൊ​​ട്ടു​​ക​​യും ചെ​​യ്തു. "ഉ​​ണ്ട' സി​​നി​​മ​​യു​​ടെ ഷൂ​​ട്ടിം​​ഗു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് മ​​മ്മൂ​​ട്ടി മു​​ള്ളേ​​രി​​യ​​യി​​ലെ​​ത്തി​​യ​​ത്.

    സം​​​ഘ​​​ട​​​ന​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​തോ​​​മ​​​സ് കു​​​ര്യ​​​ൻ മരോട്ടി​​​പ്പു​​​ഴ, എ​​​ഡി​​​എം എ​​​ൻ.​ ദേ​​​വീ​​​ദാ​​​സ്, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ റോ​​​ബ​​​ർ​​​ട്ട് കു​​​ര്യാ​​​ക്കോ​​​സ്, എ​​​സ്.​ ജോ​​​ർ​​​ജ്, മ​​​മ്മൂ​​​ട്ടി ഫാ​​​ൻ​​​സ് ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഷാ​​​ജ​​​ഹാ​​​ൻ, അ​​​ൻ​​​ഷാ​​​ദ് ചെ​​​മ്മാ​​​ട് എ​​ന്നി​​വ​​ർ സം​​​ബ​​​ന്ധി​​​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആ​ദി​വാ​സി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നൽകി മ​മ്മൂ​ട്ടി Rating: 5 Reviewed By: UMRAS vision
    Scroll to Top