• Latest News

    Tuesday, November 13, 2018

    അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്: മലയാളി സൈനികന് വീരമൃത്യു
    Tuesday, November 13, 2018
    12:53:00 AM

    ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാൻ സൈനികർ നടത്തിയ വെടിവയ്പിൽ മലയാളി സൈനികന് വീരമൃത്യു. എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ്(34) കൊല്ലപ്പെട്ടത്.[www.malabarflash.com]

    കൃഷ്ണ ഖാട്ടി സെക്ടറില്‍ പാക്ക് സൈന്യം വൈകിട്ട് 5.15 ഓടെ നടത്തിയ വെടിവയ്പിലാണ് സൈന്യത്തിൽ ലാൻസ് നായിക്കായി സേവനമനുഷ്ഠിച്ചു വന്ന ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത്.

    ഒപ്പമുണ്ടായിരുന്ന സൈനികൻ ഹവിൽദാർ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്: മലയാളി സൈനികന് വീരമൃത്യു Rating: 5 Reviewed By: UMRAS vision
    Scroll to Top