• Latest News

    Saturday, November 3, 2018

    ഉറൂസ് നഗരിയില്‍ പര്‍ദ്ദയണിഞ്ഞെത്തിയ യുവാവ് പിടിയില്‍
    Saturday, November 3, 2018
    12:20:00 AM

    കുമ്പള: ഉറൂസ് നഗരിയില്‍ പര്‍ദ്ദയണിഞ്ഞെത്തിയ യുവാവ് പിടിയില്‍. കുമ്പള ബദര്‍ ജുമാ മസ്ജിദ് ഉറൂസ് നഗരിയില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com] 

    സ്ത്രീകള്‍ക്കിടയില്‍ പര്‍ദ്ദധാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചില സ്ത്രീകള്‍ വളണ്ടിയര്‍മാരെ വിവരമറിയിക്കുകയായിരുന്നു. വളണ്ടിയര്‍മാരുടെ പരിശോധനയിലാണ് പര്‍ദ്ദയണിഞ്ഞ യുവാവിനെ കണ്ടെത്തിയത്. 

    ഇതോട് കൂടി ഓടിക്കൂടിയ നാട്ടുകാരും വളണ്ടിയര്‍മാരും യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കുമ്പള പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉറൂസ് നഗരിയില്‍ പര്‍ദ്ദയണിഞ്ഞെത്തിയ യുവാവ് പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top