• Latest News

    Sunday, November 4, 2018

    ബന്ധുനിയമന വിവാദത്തിന്​ കാരണം വായ്​പകൾ തിരിച്ച്​ പിടിക്കാൻ തുടങ്ങിയത്​- ജലീൽ
    Sunday, November 4, 2018
    12:36:00 PM

    തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്​ കാരണം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ വായ്​പകൾ തിരിച്ച്​ പിടിക്കാൻ തുടങ്ങിയതാണെന്ന്​ മന്ത്രി കെ.ടി ജലീൽ. വായ്​പകൾ എടുത്തിരിക്കുന്നവരിൽ ഭൂരിപക്ഷവും മുസ്​ലിം ലീഗ്​ പ്രവർത്തകരാണ്​. ലീഗ്​ പ്രവർത്തകർ കൂട്ടത്തോടെ വായ്​പയെടുത്ത്​ തിരിച്ചടക്കുന്നില്ലെന്നും ജലീൽ ആരോപിച്ചു.[www.malabarflash.com]

    പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും പരസ്യം നൽകിയാണ്​ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറെ നിയമിച്ചത്​. ച​ന്ദ്രികയിലും ഇതുമായി ബന്ധപ്പെട്ട്​ പരസ്യം നൽകിയിട്ടുണ്ട്​. ​ചുരുങ്ങിയപക്ഷം ചന്ദ്രികയെങ്കിലും യൂത്ത്​ലീഗ്​ വായിക്കണമെന്നും ജലീൽ പരിഹസിച്ചു.

    ഏഴുപേരാണ്​ നിയമനത്തിനായി അപേക്ഷ നൽകിയത്​. ഇതിൽ മൂന്ന്​ പേരാണ്​ അഭിമുഖത്തിനെത്തിയത്​. ഇവർക്കാർക്കും ത​െന്ന യോഗ്യയില്ലാത്തതിനാൽ സർക്കാർ ഡെപ്യൂ​േട്ടഷൻ നിയമനത്തിലേക്ക്​ നീങ്ങുകയായിരുന്നു. ഡെപ്യൂ​​േട്ടഷൻ നിയമനത്തിൽ സർക്കാറിന്​ ഉചിതമായ തീരുമാനമെടുക്കാൻ അവകാശമുണ്ട്​. കെ.എസ്​.എസ്​.ആർ 1958 9 ബി വകുപ്പ്​ പ്രകാരമാണ് ഡപ്യൂട്ടേഷൻ നിയമനം നടത്തിയതെന്നും ജലീൽ വ്യക്​തമാക്കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബന്ധുനിയമന വിവാദത്തിന്​ കാരണം വായ്​പകൾ തിരിച്ച്​ പിടിക്കാൻ തുടങ്ങിയത്​- ജലീൽ Rating: 5 Reviewed By: UMRAS vision
    Scroll to Top