• Latest News

    Thursday, November 8, 2018

    ഭക്ഷ്യവിഷബാധ; ചെമ്മീൻ ബിരിയാണി കഴിച്ച അധ്യാപിക മരിച്ചു
    Thursday, November 8, 2018
    12:38:00 PM

    കൊല്ലം: കൊഞ്ചു ബിരിയാണി കഴിച്ച്​ അലർജി ബാധിച്ച അധ്യാപിക മരിച്ചു. മയ്യനാട്​ ഹയർസെക്കണ്ടറി സ്​കൂളിലെ യു.പി വിഭാഗം മലയാളം അധ്യാപിക പരവൂർ ​ സ്വദേശിനി ബിന്ദു(46) ആണ്​ മരിച്ചത്​.[www.malabarflash.com]

    കഴിഞ്ഞ ദിവസം സ്​കൂളിലെ സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ചു ബിരിയാണിയാണ്​ ബിന്ദു കഴിച്ചത്​. അലർജി ഉണ്ടാകുന്നതിനാൽ കൊഞ്ച്​ ഒഴിവാക്കിയാണ്​ ബിരിയാണി കഴിച്ചത്​. എന്നാൽ ആഹാരം കഴിച്ചതിന്​ പിന്നാലെ അധ്യാപികയുടെ ശരീരം മുഴുവൻ ചൊറിഞ്ഞ്​ തടിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്​തു.

    ഉടൻതന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്​ച പുലർച്ചെ മരിച്ചു. മൃതദേഹം  മയ്യനാട്​ ഹയർസെക്കണ്ടറി സ്​കൂളിൽ എത്തിച്ച്​ പൊതുദർശനത്തിന്​ വെച്ചു.
     ബിനോയ്​ ബാലകൃഷ്​ണൻ ആണ്​ ഭർത്താവ്​. ഹയർസെക്കണ്ടി വിദ്യാർഥിനി ബിന്ദ്യ മകളാണ്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭക്ഷ്യവിഷബാധ; ചെമ്മീൻ ബിരിയാണി കഴിച്ച അധ്യാപിക മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top