• Latest News

    Tuesday, November 13, 2018

    ഇ.കെ മഹമൂദ് മുസ്‌ലിയാര്‍ പള്ളിക്കര സംയുക്ത ഖാസി
    Tuesday, November 13, 2018
    12:29:00 AM

    പള്ളിക്കര: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും നീലേശ്വരം മര്‍ക്കസു ദ്ദഅവത്തുല്‍ ഇസ്‌ലാമിയ കോളജ് പ്രിന്‍സിപ്പാലുമായ ഇ.കെ മഹമൂദ് മുസ്‌ലിയാരെ അവരോധിക്കാന്‍ പള്ളിക്കര സംയുക്ത ജമാഅത്ത് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.[www.malabarflash.com] 

    പ്രസിഡണ്ട് പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി സ്വാഗതവും മാളികയില്‍ അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു. 

    ഖാസി സ്ഥാനാരോഹണ സമ്മേളനത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍: കെ.എം സാലിഹ് (ചെയര്‍), എഞ്ചിനീയര്‍ ബഷീര്‍ (ജന. കണ്‍), മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട് (ട്രഷ), കെ.ഇ.എ. ബക്കര്‍ (കോ- ഓര്‍ഡിനേറ്റര്‍).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ.കെ മഹമൂദ് മുസ്‌ലിയാര്‍ പള്ളിക്കര സംയുക്ത ഖാസി Rating: 5 Reviewed By: UMRAS vision
    Scroll to Top