Latest News

"ബൈലക്സ് 2020" ലോഗോ പ്രകാശനം

അബൂദാബി: കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ യുവ കൂട്ടായ്മയായ ബി ടി ഗല്ലി പുതിയ ദൗത്യവുമായി രംഗപ്രവേശനം ചെയ്തു കഴിഞ്ഞു.
ആത്മീയ വഴികളിലൂടെ സമൂഹ നന്മകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാൻ ഖുർആനിക മാസ്മരികതകളും, അവിസ്മരണീയ മുഹൂർത്തംങ്ങളും കോർത്തർത്തിണക്കി കൊണ്ടുള്ള ഖുർആനിക എക്സിബിഷൻ.[www.malabarflash.com]


ബൈലക്സ് 2020 എന്ന് പേരിട്ട ഖുർആനിക് എക്സിബിഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട മെട്രോ മുഹമ്മദ്‌ ഹാജി സാഹിബ് യുവ വ്യവസായിയും, കാരുണ്യ പ്രവർത്തകനും, സൈഫ് ലൈൻ കമ്പനി എംഡിയുമായ അബൂബക്കർ കുറ്റിക്കോലിന് നൽകി നിർവ്വഹിച്ചു.

അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ബഷീർ വെള്ളിക്കോത്ത്,  സി മുഹമ്മദ്‌ കുഞ്ഞി ഹാജി, എ ഹമീദ് ഹാജി,  എംപി ജാഫർ ബല്ലാകടപ്പുറം,  മുസ്തഫ തായന്നൂർ , പികെ അഹമദ് ബല്ലാ കടപ്പുറം, അസ്‌ലം സി എച്, എം കെ അബ്ദു റഹ്മാൻ ആറങ്ങാടി, എം എം നാസർ കാഞ്ഞങ്ങാട്, സുബൈർ വടകരമുക്ക്, ചേക്കു അബ്ദു റഹ്മാൻ ഹാജി, ആർ ആർ അബ്ദുറഹ്മാൻ പുല്ലൂർ, അബ്ദുള്ള ആറങ്ങാടി, വിപികെ മുസ്തഫ, ഹനീഫ ബാവാ നഗർ, ഷാജഹാൻ മീനാപ്പീസ്, യൂസുഫ് മുക്കൂട്, സിബി കരീം, ഹംസ മുക്കൂട്, കരീം കൊളവയൽ, അസ്‌ലം മുറിയാനാവി, നാസർ തായൽ, സുബൈർ എ വി, എ കെ മൊയ്‌ദീൻ ബല്ലാ കടപ്പുറം. ഷുഹൈബ് ഹുദവി ബല്ലാകടപ്പുറം, കെ കെ ഷഫീഖ് ഹസൻ ബല്ലാ കടപ്പുറം, അക്ബർ ടി എം ബല്ലാ കടപ്പുറം, നജീബ്‌ കെഎച്, ജമാൽ പാലാട്ട്, എൽകെ നാസർ ബല്ലാ കടപ്പുറം, കെകെ ഉബൈദ് ബല്ലാ കടപ്പുറം, ഹാശിം എംപി, അഷ്‌കർ ടി എം, ജാബിർ കെ ഇ, അഷ്‌കർ കെ എച്, അമീൻ എ കെ, മുഹ്സിൻ എം കെ, ഫഹദ് എം കെ എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.