• Latest News

    Tuesday, November 13, 2018

    ജനമുന്നേറ്റ യാത്രയുടെ സദസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ യുവാവ് പിടിയില്‍
    Tuesday, November 13, 2018
    2:17:00 AM

    തിരുവനന്തപുരം: ആറ്റിങ്ങലില്‍ ജനമുന്നേറ്റ യാത്രയുടെ സദസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ യുവാവ് പിടിയില്‍.വിനേഷ്(38)എന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ആനാവൂര്‍ നാഗപ്പന്‍ സംസാരിക്കവെയാണ് വിനേഷ് ബിയര്‍ കുപ്പിയെറിഞ്ഞത്.[www.malabarflash.com]

    ആറ്റിങ്ങല്‍ ബി സത്യന്‍ എംഎല്‍എ നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ വേദിയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പാര്‍്ട്ടി ഓഫീസിന് സമീപത്തുനിന്നുമാണ് കുപ്പിയേറുണ്ടായത്. എറിഞ്ഞ കുപ്പി എംഎല്‍എയുടെ ദേഹത്ത് പതിച്ചെങ്കിലും പരുക്കേറ്റില്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജനമുന്നേറ്റ യാത്രയുടെ സദസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ യുവാവ് പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top