• Latest News

    Friday, November 2, 2018

    വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 3.11 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം
    Friday, November 2, 2018
    10:48:00 PM

    തൃ​ശൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ ആ​ശ്രി​ത​ർ​ക്കു 2.20 കോ​ടി രൂ​പ​യും പ​ലി​ശ​യും സ​ഹി​തം 2.70 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം. മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ​ക്കു വി​ധി​ച്ച 40 ല​ക്ഷം രൂ​പ​യ​ട​ക്കം മൊ​ത്തം 3.11 കോ​ടി രൂ​പ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം.[www.malabarflash.com]

    ഇ​രി​ങ്ങാ​ല​ക്കു​ട മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ് ക്ലെ​യിം ട്രൈ​ബ്യൂ​ണ​ലാ​ണ് ഭീ​മ​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

    ഉൗ​ര​കം മ​ല്ലി​ശേ​രി പു​ത്ത​ൻ​മ​ഠ​ത്തി​ൽ വി​നാ​യ​ക റാ​വു​വി​ന്‍റെ മ​ക​ൻ സ​തീ​ഷ് റാ​വു 2015-ൽ ​സേ​ല​ത്തി​ന​ടു​ത്തു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേ​സി​ലാ​ണ് വി​ധി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​ർ ഓ​ടി​ച്ച് ഉൗ​ര​ക​ത്തെ വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ ടി​പ്പ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ പ്ര​സ​ന്ന, മ​ക​ൾ അ​ശ്വ​തി എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കാ​റി​നു പി​റ​കി​ൽ ഇ​ടി​ച്ച ടി​പ്പ​ർ ഏ​റെ​ദൂ​രം കാ​റി​നെ ത​ള്ളി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. സ​തീ​ഷ് റാ​വു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ന്പേ മ​രി​ച്ചു.

    സ​തീ​ഷ് റാ​വു​വി​ന്‍റെ ഭാ​ര്യ പ്ര​സ​ന്ന​യ്ക്ക് 32.98 ല​ക്ഷം രൂ​പ​യും പ​ലി​ശ​യും അ​ട​ക്കം 40 ല​ക്ഷം രൂ​പ ന​ൽ​ക​ണം. ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​യ ടാ​റ്റാ എ​ഐ​ജി ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് മൊ​ത്തം 3.11 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു ട്രൈ​ബ്യൂ​ണ​ൽ വി​ധി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 3.11 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം Rating: 5 Reviewed By: UMRAS vision
    Scroll to Top