• Latest News

    Friday, October 5, 2018

    ബൈക്കിൽ കാറിടിച്ച് യുവാവിന്റെ മരണം: പ്രതി അറസ്​റ്റിൽ
    Friday, October 5, 2018
    1:13:00 AM

    വാ​ഴ​ക്കാ​ട്: ബൈ​ക്കി​ൽ കാ​റി​ടി​ച്ച്​ അ​യ​ൽ​വാ​സി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ. വാ​ഴ​ക്കാ​ട് തി​രു​വാ​ളൂ​ർ ചീ​ന​ക്കു​ഴി അ​ബ്​​ദു​ൽ ഖാ​ദ​റി​നെ​യാ​ണ്​ (42) മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി ജ​ലീ​ൽ തോ​ട്ട​ത്തി​ലിന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.[www.malabarflash.com]

    ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ വാ​ഴ​ക്കാ​ട് പോലീസ് സ്​​റ്റേ​ഷ​ന്​ മു​ന്നി​ലാ​ണ്​ ബൈ​ക്കി​ൽ കാ​റി​ടി​ച്ച്​ തി​രു​വാ​ലൂ​ർ എ​ട​ത്തൊ​ടി​ക ആ​ശി​ഫ്​ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ശി​ഫി​ന്റെ സു​ഹൃ​ത്ത്​ മു​ബ​ഷി​റി​നെ​ ല​ക്ഷ്യ​മി​ട്ടു​ള്ള അ​പ​ക​ട​മാ​യി​രു​ന്നെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു.

    അ​യ​ൽ​വാ​സി​യാ​യ മു​ഹ​മ്മ​ദ് കു​ട്ടി​ക്കെ​തി​രെ സാ​ക്ഷി പ​റ​ഞ്ഞ​തി​​ന്റെ വി​രോ​ധ​ത്താ​ൽ​ 2018 ജ​നു​വ​രി​യി​ൽ ഇ​യാ​ളു​ടെ മ​ക​ൻ മു​ബ​ഷി​ർ, അ​ബ്​​ദു​ൽ ഖാ​ദ​റി​​​ന്റെ കൈ ​ഒ​ടി​ച്ച​തി​ന് വാ​ഴ​ക്കാ​ട് പോലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. ഇ​തി​നു​ശേ​ഷം മു​ബ​ഷി​ർ വി​ദേ​ശ​ത്തേ​ക്ക് പോ​യി. ദി​വ​സ​ങ്ങ​ൾ മു​മ്പാ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

    ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ രാ​വിലെ ആ​ശി​ഫ് ഓ​ടി​ച്ച ബൈ​ക്കി​ന്​ പി​റ​കി​ൽ മു​ബ​ഷി​ർ ക​യ​റു​ന്ന​ത്​ ക​ണ്ട ഖാ​ദ​ർ കാ​റു​മാ​യി പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട്ടു​നി​ന്ന്​ വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ല​പ്പു​റം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്​​റ്റാ​ൻ​ഡ്​​ പ​രി​സ​ര​ത്തു​നി​ന്ന്​ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ്​ ഖാ​ദ​റി​നെ പി​ടി​കൂ​ടി​യ​ത്.

    മ​ല​പ്പു​റം പോലീ​സ് ക്ല​ബി​ൽ ചോ​ദ്യം ചെ​യ്ത ശേ​ഷം വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ തെ​ളി​വെ​ടു​പ്പി​നാ​യി വാ​ഴ​ക്കാ​ട്ട് എ​ത്തി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

    കൊ​ണ്ടോ​ട്ടി സി.​ഐ മു​ഹ​മ്മ​ദ് ഹ​നീ​ഫ, വാ​ഴ​ക്കാ​ട് എ​സ്.​ഐ വി​ജ​യ​രാ​ജ​ൻ, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, അ​ബ്​​ദു​ൽ അ​സീ​സ്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ്, മു​ഹ​മ്മ​ദ് സ​ലിം, അ​യ്യ​പ്പ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, ര​തീ​ഷ്, ശ്രീ​ജി​ത്ത്, അ​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൈക്കിൽ കാറിടിച്ച് യുവാവിന്റെ മരണം: പ്രതി അറസ്​റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top