• Latest News

    Monday, October 29, 2018

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരുമെന്ന് കെ. സുരേന്ദ്രന്‍; വിജയിക്കുമെന്ന് ആത്മവിശ്വാസം
    Monday, October 29, 2018
    12:30:00 AM

    കാ​സ​ർ​കോ​ട്​: മ​ഞ്ചേ​ശ്വ​രം​ തെ​ര​ഞ്ഞെ​ടു​പ്പ്​ കേ​സ്​ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും കേ​സ്​ എ​ത്ര​യും​പെട്ടെന്ന്​ തീ​ർ​ക്കാ​ൻ മു​ന്ന​ണി​ക​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്നും ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. കാ​സ​ർ​കോ​ട്ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.[www.malabarflash.com] 

    ജ​ന​താ​ൽ​പ​ര്യം മാ​നി​ച്ച് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്​ മു​ന്ന​ണി​ക​ൾ സ​ഹാ​യി​ക്ക​ണം. ഇ​പ്പോ​ൾ കേ​സി​ലെ സാ​ക്ഷി​ക​ളെ ത​ട​യു​ക​യാ​ണ്. ഈ ​നീ​ക്ക​ത്തി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ മു​ന്ന​ണി​ക​ൾ ത​യാ​റാ​ക​ണം. 

    മ​ഞ്ചേ​ശ്വ​ര​ത്ത്​ മു​സ്​​ലിം ലീ​ഗി​ന് ര​ക്ഷാ​ക​വ​ചം ഒ​രു​ക്കി​യ​ത് സി.​പി.​എ​മ്മാ​ണ്. 67 സാ​ക്ഷി​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​യാ​ൽ കേ​സ് തീ​രും. കേ​സ്​ എ​ത്ര​യും​പെട്ടെന്ന്​ തീ​ർ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സാ​ക്ഷി​ക​ളെ സ്വ​ത​ന്ത്ര​രാ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. കേ​സ് സം​ബ​ന്ധി​ച്ച്​ ഭൂ​രി​ഭാ​ഗം തെ​ളി​വു​ക​ളും കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ട്ടു​ണ്ടെ​ന്ന്​ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

    ശ​ബ​രി​മ​ല​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ന​വം​ബ​ർ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ൽ യു​വ​തീ​പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കാ​ൻ സി.​പി.​എം കി​ണ​ഞ്ഞു​ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ  ഭാ​ഗ​മാ​യി ക്രി​മി​ന​ലു​ക​ളെ സ​ന്നി​ധാ​ന​ത്തെ​ത്തി​ക്കാ​നാ​ണ്​ നീ​ക്കം. എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നും ഇ​തി​നാ​യി യു​വ​തി​ക​ളെ ഉ​ൾ​പ്പെ​ടെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. സ​ന്നി​ധാ​ന​ത്ത്​ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള ശ്ര​മ​വും ഇ​തി​ന്റെ  ഭാ​ഗ​മാ​ണ്.

    ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ​നി​ന്ന്​ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​യി​രു​ന്നു​ സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മ​ത്തി​നു​നേ​രെ​യു​ള്ള ആ​ക്ര​മ​ണം. ഇ​തു​സം​ബ​ന്ധി​ച്ച വ​സ്​​തു​ത​ക​ൾ പോലീ​സ്​ മ​റ​ച്ചു​വെ​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ വെ​ല്ലു​ന്ന പോലീ​സ് ന​ട​പ​ടി ഉ​ണ്ടാ​യാ​ലും ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​നം ത​ട​യു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരുമെന്ന് കെ. സുരേന്ദ്രന്‍; വിജയിക്കുമെന്ന് ആത്മവിശ്വാസം Rating: 5 Reviewed By: UMRAS vision
    Scroll to Top