• Latest News

    Saturday, October 27, 2018

    ആ സൗകര്യവും എത്തി; വാട്‌സ്ആപ്പില്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു
    Saturday, October 27, 2018
    1:40:00 AM

    ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ക്രോസ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പില്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് വാട്‌സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്‌സാപ്പ് വേര്‍ഷന്‍ 2.18.100ലും ആണ് ഈ അപ്‌ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.[www.malabarflash.com]

    എന്നാല്‍ വൈകാതെ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പബ്ലിക്ക് വേര്‍ഷന്‍ ആയി വാട്‌സാപ്പ് എത്തും. ഇവിടെ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകളും ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ സൗകര്യം എത്തുന്നതോടെ വാട്‌സാപ്പില്‍ ചാറ്റിങ് കുറച്ചുകൂടെ മെച്ചപ്പെട്ടതാകും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആ സൗകര്യവും എത്തി; വാട്‌സ്ആപ്പില്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top