• Latest News

    Saturday, October 27, 2018

    ബൈക്ക് ഓട്ടോയിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് കെ എസ് ആര്‍ ടി സി ബസ് കയറി ദാരുണാന്ത്യം
    Saturday, October 27, 2018
    12:47:00 PM

     

    ഉപ്പള: ബൈക്ക് ഓട്ടോയിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് കെ എസ് ആര്‍ ടി സി ബസ് കയറി ദാരുണാന്ത്യം. ബങ്കര മഞ്ചേശ്വരം സ്വദേശി അബ്ദുര്‍ റഹ്മാന്‍ - റുഖിയ ദമ്പതികളുടെ മകന്‍ ബദറുദ്ദീന്‍ (26) ആണ് മരിച്ചത്.[www.malabarflash.com] 

    ശനിയാഴ്ച രാവിലെ 10.50 മണിയോടെ ഉപ്പള ഹിദായത്ത് നഗര്‍ ദേശീയപാതയിലാണ് അപകടം നടന്നത്.

    മംഗ്ലൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും ഓട്ടോയും ബസും. ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ വന്ന കെ എസ് ആര്‍ ടി സി മലബാര്‍ ബസ് യുവാവിന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.

    യുവാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് ബദറുദ്ദീന്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൈക്ക് ഓട്ടോയിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് കെ എസ് ആര്‍ ടി സി ബസ് കയറി ദാരുണാന്ത്യം Rating: 5 Reviewed By: UMRAS vision
    Scroll to Top