Latest News

ഉദുമയിൽ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ 15 - വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബർ നാലുമുതൽ ഒമ്പതുവരെ ഒന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കും.[www.malabarflash.com]

നാലിന് യന്ത്രമനുഷ്യൻ (തൃശൂർ സദ്ഗമയ), 5ന് ഇവൻ നായിക (ഓച്ചിറ നാടക രംഗം), 6 ന് സുപ്രീം കോർട്ട് (കൊല്ലം അനശ്വര ), 7ന് കപട ലോകത്തിലെ ശരികൾ (അമ്പലപ്പുഴ സാരഥി), 8ന് ഓലപ്പുര (വടകര കാഴ്ച കമ്യൂണിക്കേഷൻസ്), 9ന് നമ്മൾ നടന്ന വഴികൾ (കോഴിക്കോട് രംഗമിത്ര) എന്നി നാടകങ്ങൾ മത്സരത്തിൽ പങ്കെടുക്കും. 

സംഘാടക സമിതി രൂപീകരിച്ചു. കഥാകൃത്തും നാടകപ്രവർത്തകനുമായ സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്തു. ടി കെ അഹമ്മദ് ശാഫി അധ്യക്ഷനായി. ഗ്രന്ഥാലയം പ്രസിഡന്റും മുൻ എംഎൽഎ യുമായ കെ വി കുഞ്ഞിരാമൻ പരിപാടികൾ വിശദീകരിച്ചു. 

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സന്തോഷ് കുമാർ, ടി രാജൻ, പി വി രാജേന്ദ്രൻ, കുമാരൻ നായർ, രചന അബ്ബാസ്, എച്ച് ഉണ്ണികൃഷ്ണൻ, അബ്ബാസ് പാക്യാര, രവീന്ദ്രൻ കൊക്കാൽ എന്നിവർ സംസാരിച്ചു. 

ഗ്രന്ഥാലയം സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും കെ വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. മനോജ് മേഘ രൂപ കൽപന ചെയ്ത ഗ്രന്ഥാലയത്തിന്റെ എംബ്ലം പ്രകാശനം ചെയ്തു. 

ഭാരവാഹികൾ: കെ വി കുഞ്ഞിരാമൻ (ചെയർമാൻ), കെ വിജയകുമാർ
(ജനറൽ കൺവീനർ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.