Latest News

ഉദുമയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

ഉദുമ: ഉദുമയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ഉദുമയിലെയും പാലക്കുന്നിലെയും ചില തട്ടുകടകളും, എരോല്‍, നാലാംവാതുക്കല്‍, പാക്യാര, കളനാട്, വെടിക്കുന്ന്, കാപ്പില്‍, കോട്ടിക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് കഞ്ചാവ് മാഫിയകളുടെ താവളം.[www.malabarflash.com]

രാത്രി കാലങ്ങളില്‍ കാറുകളിലും ബൈക്കുകളിലുമെത്തുന്ന സംഘമാണ് കഞ്ചാവ് വിതരണം നടത്തുന്നത്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തുന്നത്. കര്‍ണ്ണാടകയില്‍ നിന്നും അയല്‍ ജില്ലയില്‍ നിന്നും മൊത്തമായി കഞ്ചാവ് എത്തിക്കുന്ന വലിയ സംഘം തന്നെ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് മാങ്ങാട്ടെ വിദ്യാര്‍ത്ഥി കളനാട് റെയില്‍വേ പാളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ കഞ്ചാവ് മാഫിയെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കഞ്ചാവ് മാഫിയക്കെതിരെ വന്‍ ജനകീയ മുന്നേററം ഉണ്ടായെങ്കിലും എവിടെയും എത്താതെ അന്വേഷണവും സമരങ്ങളും അവസാനിക്കുകയായിരുന്നു. 

അന്ന് പ്രതികള്‍ക്കായി പ്രമുഖര്‍ തന്നെ ശക്തമായ ഇടപെടല്‍ നടത്തിയതോടെയാണ് അന്വേഷണം നിലച്ചുപോയത്.
ഈ സംഭവത്തോടെ പിന്‍വാങ്ങിയ കഞ്ചാവ് മാഫിയ ഇപ്പോള്‍ വീണ്ടു സജീവമായിരിക്കുകയാണ്. 

15 വയസ്സുമുതലുളള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കഞ്ചാവ് വലിക്കാന്‍ നല്‍കിയശേഷം അവരെ വാഹകരായി മാററുകയാണ് സംഘം ചെയ്യുന്നത്. ഇത്തരത്തില്‍ 100 ലധികം വിദ്യാര്‍ത്ഥികളാണ് ഉദുമയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവിന് അടിമപ്പെട്ടിരിക്കുന്നത്. കഞ്ചാവ് ലഹരിയില്‍ ഇവര്‍ സ്ഥിരമായി ക്രമസമാധന പ്രശ്‌നമുണ്ടാക്കുന്നതായും പരാതിയുണ്ട്.
കഴിഞ്ഞയാഴ്്ച ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ബേക്കല്‍ സബ്ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്കിടെ ഉണ്ടായ നിസാര പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ അക്രമത്തിലെ പ്രതികളെ തേടിയുളള അന്വേഷണത്തിലാണ് ഉദുമയിലും പ്രദേശങ്ങളിലും കഞ്ചാവ് മാഫിയെ കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്.
പ്രതികളുമായി ബന്ധപ്പെട്ട ചിലയുവാക്കളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് വില്‍പ്പനയ്ക്ക് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചതിനുളള തെളിവുകള്‍ ലഭിച്ചത്. ഇതോടെ പോലീസ് പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെയിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് കഞ്ചാവ് നല്‍കിയ നല്‍കിയ സംഭവത്തില്‍ യുവാവിനെ ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ് കുമാര്‍ ഉദുമയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
എരോല്‍ ഇ.പി.ഹൗസിലെ മൂസയുടെ മകന്‍ പി.എം സാന്‍ഫര്‍ (20) ആണ് അറസ്റ്റിലായത് കോട്ടിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് ബീഡി വലിപ്പിക്കാന്‍ ശ്രമിച്ചത്.
നിനക്ക് ഇനിയും വലിക്കണ്ടേ, കഞ്ചാവ് ഫ്രീയായി നല്‍കാമെന്നും കഞ്ചാവ് നിന്റെ കൂട്ടുകാര്‍ക്ക് വില്‍പന നടത്തി പണം എന്നെ ഏല്‍പ്പിച്ചാല്‍ മതിയെന്നും പറഞ്ഞ് ഏല്‍പ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥി എതിര്‍ത്തതിനാല്‍ കവിളില്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഉദുമയിലും പരിസരപ്രശേദങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തുന്ന നിരവധി പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നാണ് സൂചന.
അതിനിടെ കഞ്ചാവ് മാഫിയയെ പിടിച്ചുകെട്ടാന്‍ പ്രാദേശിക തലങ്ങളില്‍ ജാഗത്ര സമിതികള്‍ രൂപീകരിക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് നാട്ടുകാര്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.