• Latest News

    Tuesday, October 16, 2018

    ലോകസഭാ തെരഞ്ഞെടുപ്പിന് സജ്ജരാവുക: എ ഗോവിന്ദന്‍ നായര്‍
    Tuesday, October 16, 2018
    9:53:00 PM

    ഉദുമ: വരാന്‍ പോകുന്ന ലോകസഭാ തെരെഞ്ഞെടുപ്പിനു പ്രവര്‍ത്തകര്‍ സജ്ജരായിരിക്കണമെന്നു യു ഡി ഫ് ജില്ലാ ലൈസന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.[www.malabarflash.com] 

    ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിഞ്ഞു കൊണ്ട് തന്നെ പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
    യുഡിഫ് ഉദുമ പഞ്ചായത് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഫ് ഉദുമ പഞ്ചായത് കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ശരീഫ് അധ്യക്ഷത വഹിച്ചു.
    ഉദുമ നിയോജക മണ്ഡലം യു ഡി എഫ് കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ ഡി സി സി സെക്രട്ടറിമാരായ വി ആര്‍ വിദ്യാസാഗര്‍, ഗീത കൃഷ്ണന്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെ ഇ എ ബക്കര്‍, ട്രഷറര്‍ ഹമീദ് മാങ്ങാട്, കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, ഉദുമ ഗ്രാമ പഞ്ചായത് പ്രസിഡന്റ് കെ എ മുഹമ്മദലി, ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ആര്‍ എസ് പി ജില്ലാ സെക്രെട്ടറി ഹരീഷ് പി നമ്പ്യാര്‍, കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് വാസു മാങ്ങാട്, മുസ്ലിം ലീഗ് പഞ്ചായത് ജനറല്‍ സെക്രെട്ടറി എം എച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, ബ്ലോക്ക് പഞ്ചായത് അംഗം അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. സുകുമാരന്‍ ഉദയമംഗലം സ്വാഗതം പറഞ്ഞു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോകസഭാ തെരഞ്ഞെടുപ്പിന് സജ്ജരാവുക: എ ഗോവിന്ദന്‍ നായര്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top