Latest News

കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തില്‍: ശൈഖ് നെഹ്‌യാന്‍

ദുബൈ: കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്ന് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. യു.എ.ഇയുടെ വളര്‍ച്ചയില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. മലയാളികളുടെ ഒത്തൊരുമയില്‍ കേരളത്തെ പുനര്‍നിര്‍മിക്കാനാവുമെന്നും അദ്ദേഹം.[www.malabarflash.com]

കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്നും നല്ല കാലത്തും മോശം കാലത്തും ഞങ്ങള്‍ കേരളത്തിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ എത്തിയ മുഖ്യമന്ത്രി പിണാറായി വിജയനൊപ്പം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.