Latest News

വിശദീകരണമല്ല വക്രീകരമണാണ് സിപിഎം നടത്തുകൊണ്ടിരിക്കുന്നത്: സുരേഷ്‌ഗോപി എംപി

കാഞ്ഞങ്ങാട്: ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം സിപിഎം നടത്തികൊണ്ടിരിക്കുന്നത് വിശദീകരണമല്ലെന്നും വക്രീകരണമാണെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.[www.malabarflash.com]

ശബരിമല ആചാരങ്ങള്‍ അട്ടിമറിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ബിജെപി കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്റലിജന്‍സ് പുലമ്പുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് സംസ്ഥാന ഭരിക്കുന്നത്. ഉള്‍വസ്ത്രങ്ങളുടെ കണക്കെടുപ്പ് പരിശോധന സംവിധാനം ഉണ്ടെങ്കില്‍ കാക്കിയുടുത്തവന്റെ മനസും പരിശോധിക്കേണ്ടിവരും. തന്ത്രിമാരുടെ അടിവസ്ത്രം പരിശോധിക്കാനാണ് ഭാവമെങ്കില്‍ ജനങ്ങളുടെ നികുതി പണംകൊണ്ട് ശമ്പളം പറ്റുന്ന കാക്കിയുടുത്തവന്റെ അടിവസ്ത്രം പരിശോധിക്കാന്‍ ഭക്തര്‍ തയ്യാറാകേണ്ടിവരും. 

കോടതിവിധി വിളപ്പില്‍ശാലയില്‍ നടപ്പാക്കാന്‍ പട്ടാളത്തെ നിയോഗിക്കണമെന്ന് പറഞ്ഞപ്പോള്‍ ജനഹിതം മാനിക്കുന്നുവെന്ന് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞത്. 

ശബരിമലയില്‍ മണ്ഡലകാല പൂജയും പൈങ്കുലി ഉത്സവം മാത്രമാണ് ഉണ്ടായിരുന്നത്. മാസപൂജ എപ്പോഴാണ് ഉണ്ടായതെന്ന് വിശ്വാസി സമൂഹം പരിശോധിക്കണം. വിശ്വാസത്തെ കച്ചവടവല്‍ക്കരിക്കുകയാണ്. ക്ഷേത്രത്തിലെ പണത്തിലാണ് സര്‍ക്കാരിന് കണ്ണ്. അത് പിടിച്ചെടുക്കാനാണ് വ്യഗ്രത കാണിക്കുന്നത്. ഭഗവാന്റെ കാണിക്കവഞ്ചിയില്‍ ഭക്തര്‍ പണം നിക്ഷേപിക്കരുത്. ഇഷ്ടദേവന് മറ്റുമാര്‍ഗങ്ങളിലൂടെ നമുക്ക് പണം ചിലവൊഴിക്കാന്‍ സാധിക്കും. സുപ്രിംകോടതി ജഡ്ജ് ഇങ്ങനെയൊരു വിധി പ്രസ്താവിച്ചത് ഹിന്ദു സമൂഹത്തിന്റെ ചിന്തയെ ഉണര്‍ത്താന്‍ വേണ്ടിയാണ്. 

രാക്ഷസന്‍മാര്‍ ഒരിക്കലും വിജയിച്ച ചരിത്രമില്ല. വിശ്വാസി സമൂഹത്തിന്റെ ഹൃദയം തുറന്ന് കാണാന്‍ സിപിഎമ്മിന് സാധിക്കില്ല. നേര്‍മ്മയുള്ള ഒരുയുവതിയെ പോലും ശബരിമല ചവിട്ടാന്‍ തയ്യാറാവില്ല. 

കേരളത്തിന് അപ്പുറത്ത് പോകാതെ സിപിഎം ഒരുകോണില്‍ ഒതുങ്ങുകയാണ്. നാശത്തിലേക്കാണ് സിപിഎമ്മിനെ നയിക്കുന്നത്. ഒടുക്കം അറബിക്കടലിലാണോ എന്ന് പറയാന്‍ സാധിക്കത്ത തരത്തില്‍ അധ:പതിച്ചിരിക്കുന്നു. 

ലോകത്തിലെ വിശ്വാസി സമൂഹത്തിന്റെ പരിഛേദമാണ് അയ്യപ്പന്‍. വിശ്വാസി സമൂഹത്തിന്റെ പടയൊരുക്കത്തെ പടനീക്കത്തെ ഏതൊരു സര്‍ക്കാര്‍ വിചാരിച്ചാലും തകര്‍ക്കാന്‍ പറ്റില്ല. ധര്‍മ്മ ഹന സമരത്തലൂടെ ആചാരം സംരക്ഷിക്കുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. 

യോഗത്തില്‍ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിമാരായ എം.ബല്‍രാജ്, ശോഭന ഏച്ചിക്കാനം, വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു, എന്‍.പി.ശിഖ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം ജന.സെക്രട്ടറിമാരായ മനുലാല്‍ മേലത്ത് സ്വാഗതവും കെ.പ്രേംരാജ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.