Latest News

താനൂരിൽ യുവാവ്‌ കൊല്ലപ്പെട്ട നിലയിൽ

താനൂർ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി(40)നെയാണ് തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്.[www.malabarflash.com]

ബുധനാഴ്ച രാത്രി 12 ഓടെഇളയ മകളുമായി മുൻ വശത്തെ വരാന്തയിലാണ്‌ സവാദ്‌ ഉറങ്ങാൻ കിടന്നത്‌. പുലർച്ച രണ്ടോടെയാണ് ചോരയിൽ കുളിച്ച നിലയിൽ സവാദിനെ കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. ഭാര്യ: സൗജത്ത് . മക്കൾ: സജാദ്, ഷർജ ഷെറി, ഷംസ ഷെറി, സജ്ല ഷെറി.

തിരൂർ ഡിവൈഎസ്പി ബിജുഭാസ്കർ, താനൂർ സിഐ എംഐ ഷാജി എന്നിവർ സംഭവസ്ഥലം പരിശോധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.