Latest News

ശൈഖയേയും ശുമൂഖയേയും വേര്‍പെടുത്തി; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍

ദമ്മാം: സഊദി സയാമീസ് ഇരട്ടകളായ ശൈഖയേയും ശുമൂഖയേയും
വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. അബ്ദുല്ലാഹ അബ്ദുല്‍ അസീസ അല്‍ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]


വയറിനു താഴെയായായി ഒട്ടിച്ചേര്‍ന്നുപോയ രണ്ട് പേരേയും വേര്‍പെടുത്തുന്ന 12 മണിക്കൂർ ദൈർഘ്യമുള്ള ശസ്​ത്രക്രിയ എട്ടു ഘട്ടങ്ങളായാണ്​ നടത്തിയത് ​. മുൻ ആരോഗ്യ മന്ത്രിയും റോയൽ കോർട്ട്​ ഉപദേഷ്​ടാവും കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ്​ റിലീഖ്​ സെന്റര് (കെ.എസ്​ റിലീഫ്​) മേധാവിയുമായ ഡോ. അബ്​ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ 30 ഡോക്​ടർമാരാണ്​ ശസ്​ത്രക്രിയയിൽ പങ്കാളിത്തം വഹിച്ചത് ​. പുറമെ ​നിരവധി നഴ്​സിങ്​ ജീവനക്കാരും മറ്റ്​ പാരാമെഡിക്കൽ സാങ്കേതിക വിദഗ്​ധരും സഹായത്തിനുണ്ടായി​.

നാലു മാസം പ്രായമുള്ള പെൺകുട്ടികളിൽ ഒാരോരുത്തർക്കും ആറ്​ കിലോഗ്രാം വീതം ഭാരമുണ്ട്​. സൽമാൻ രാജാവി​​ന്റെ യും കിരീടവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​ന്റെ യും നിർദേശാനുസരണമാണ്​ കുരുന്നുകൾക്ക്​ വെവ്വേറെ ജീവിതം നൽകാനുള്ള ഇൗ ജീവകാരുണ്യ പ്രവർത്തനത്തിന്​ ഡോ. അബ്​ദുല്ല അൽറബീഅ നേതൃത്വം നൽകിയത് ​.

സൗദി അറേബ്യയുടെ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതിയാണ്​ സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്​ത്രക്രിയ. റിയാദിൽ ഒന്നര ദശകം മുമ്പാണ്​ ഇതാരംഭിച്ചത്​. പിറവികൊണ്ട്​ സംഭവിച്ചുപോയ ദുരവസ്ഥയിൽ നിന്ന്​ കുരുന്നുകളെ രക്ഷപ്പെടുത്തുന്ന പ്രവർത്തനം പൂർണമായും സൗജന്യമായാണ്​ നടത്തുന്നത്​. അതുകൊണ്ട്​ തന്നെ ലോകത്തി​​​ന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റാൻ പദ്ധതിക്കായി.

മൂന്ന്​ ഭൂഖണ്ഡങ്ങളിലെ 21 രാജ്യങ്ങളിൽ നിന്നുള്ള 45 സയാമീസുകളെ ഇൗ കാലയളവിൽ വിജയകരമായി വേർപ്പെടുത്തി. 46ാമത്തെ സയാമീസുകളാണ്​ ശൈഖയും ഷുമുഖും. ആറ്​ കിലോ വീതം ശരീര ഭാരവും നാല്​ മാസം പ്രായവുമുള്ള ഇൗ കുരുന്നുകളുടെ അടിവയറും നാഭിയുമാണ്​ ഒട്ടിച്ചേർന്ന അവസ്ഥയിലുള്ളതെന്നും അതീവ സങ്കീർണമായ ഒാപറേഷനാണ്​ നടത്തുന്നതെന്നും വൈദ്യസംഘത്തിലെ കിങ്​ അബ്​ദുല്ല സ്​പെഷ്യലിസ്​റ്റ്​ ചിൽഡ്രൻസ്​ ആശുപത്രി പീഡിയാട്രിക്​ സർജറി ഡിപ്പാർട്ട്​മ​​െൻറ്​ മേധാവി ഡോ. മുഹമ്മദ്​ അൽനംഷാൻ പറഞ്ഞു. അസ്ഥികളും നാഭിയും പരസ്​പരം ചേർന്നിരിക്കുകയാണ്​.

ദഹന, പ്രത്യുൽപാദന വ്യവസ്​ഥകളും ഒരുമിച്ചാണുള്ളത്​. ഇതെല്ലാം കൃത്യമായും കുറ്റമറ്റ രീതിയിലും വേർപ്പെടുത്തണം. ഇൗ സങ്കീർണതകളെല്ലാം അതിജീവിച്ച്​ സൂക്ഷ്​മതലത്തിലുള്ള ശസ്​ത്രക്രിയ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു ജീവകാരുണ്യപ്രവർത്തനം നടത്താൻ അവസരമൊരുക്കിയതിനും വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ ആരോഗ്യരംഗത്തെ ആധുനികവത്​കരിക്കാനും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും നടപടികൾ കൈക്കൊള്ളുന്നതിനും ഭരണാധികാരികൾക്ക്​ നാഷനൽ ഗാർഡ്​ ഹെൽത്ത്​ അഫയേഴ്​സ്​ സി.ഇ.ഒ ഡോ. ബന്ദർ ബിൻ അബ്​ദുൽ മുഹ്​സിൻ അൽഖ്​നാവി പറഞ്ഞു.

നാഷനൽ ഗാർഡ്​ മന്ത്രി അമീർ ഖാലിദ്​ ബിൻ അബ്​ദുൽ അസീസ്​ ബിൻ അയ്യാഫ്​ ഇൗ പ്രവർത്തനങ്ങൾക്ക്​ സ്​തുത്യർഹമായ പിന്തുണയാണ്​ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.