Latest News

തൃശൂർ പാവറട്ടി പഞ്ചായത്ത്​ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: പാവറട്ടി പഞ്ചായത്ത്‌ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുല്ലശേരി സ്വദേശി ഷാജിയാണ് മരിച്ചത്. ചിറ്റിലപ്പിള്ളി പറപ്പൂർ മുള്ളൂർ കായലിനു സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.[www.malabarflash.com]

യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ സെക്രട്ടറിയും കോൺഗ്രസും തമ്മിൽ നിരന്തരം തർക്കത്തിലായിരുന്നു. കുടിവെള്ള വിതരണ പദ്ധതിയിലെ ക്രമക്കേടിനെച്ചൊല്ലി തർക്കം രൂക്ഷമായി. കഴിഞ്ഞ കുറച്ചു കാലമായി സെക്രട്ടറി അവധിയിലായിരുന്നു. 

ഇത് പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പിന്​ ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിക്കാൻ വന്ന സെക്രട്ടറിയെ ഭരണ സമിതി അതിന് അനുവദിച്ചിരുന്നില്ല

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.