Latest News

ബേക്കല്‍ കോട്ടക്കുന്നില്‍ അജ്ഞാത വാഹനം ഇടിച്ചു മറുനാടൻ തൊഴിലാളി മരിച്ചു

ഉദുമ: കെ.എസ്.ടി.പി.റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മറുനാടൻ തൊഴിലാളി അജ്ഞാത വാഹനം തട്ടി മരിച്ചു. കല്ലിങ്കാലിലെ ഹംസയുടെ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാർ സ്വദേശി ലോൽതു സദെയുടെ മകൻ മനോജ് സദെ( 40)യാ ണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.
കോട്ടക്കുന്നിനും പള്ളിക്കര ടോൾ ബൂത്തിനും ഇടയിലായിരുന്നു സംഭവം.
ഏതോ വാഹനം തട്ടി റോഡിലേക്കിട്ട യുവാവിന്റെ ശരീരത്തുകൂടി പിറകെ വന്ന വാഹനവുംകയറി ഇറങ്ങിപ്പോയി. ഈ വാഹനങ്ങളെന്നിനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 

ഏറെ സമയം കഴിഞ്ഞ് മൃതദേഹം കണ്ട നാട്ടുകാരിൽ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്. ബേക്കൽ പോലീസ് സ്ഥലത്തെത്തി ഛിന്നഭിന്നമായ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ സ്പത്രിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നി രക്ഷാ സേനയിലെ ജീവനക്കാരാണ് റോഡ് കഴുകി വൃത്തിയാക്കിയത്.
മരിച്ചാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കിട്ടിയ ശേഷം കേസ് റെജിസ്റ്റർ ചെയ്യുമെന്ന് ബേക്കൽ പോലീസ് അറിയിച്ചു.
ടോൾ ബൂത്തിലെ സി.സി.ടി.വി. പ്രവർത്തനരഹിതമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.